സോഷ്യൽ മീഡിയ

ശശിതരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമെന്ന് അര്‍ണാബ് ഗോസ്വാമിയുടെ ചാനലായ റിപബ്ലിക് ടിവി

ന്യൂഡല്‍ഹി: തിരുവനന്തപുരം എംപി ശശിതരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമെന്ന് അര്‍ണാബ് ഗോസ്വാമിയുടെ ചാനലായ റിപബ്ലിക് ടിവി.

ഹോട്ടലിലെ 307ാംനമ്പര്‍ മുറിയില്‍നിന്ന് 345ാം മുറിയിലേക്കു മൃതദേഹം മാറ്റിയെന്നാണ് ആരോപിച്ചിരിക്കുന്നത്. മരണം നടന്ന സ്ഥലത്തെ ക്രൈം സീനില്‍ മാറ്റം വരുത്തിയെന്നും ആരോപിക്കുന്നു.

മരണദിവസത്തെയും തലേ ദിവസങ്ങളിലെയും ഓഡിയോ ടേപ്പുകള്‍ ഉടന്‍ പുറത്തുവിടുമെന്നും ചാനല്‍ അറിയിച്ചിട്ടുണ്ട്. സുനന്ദ പുഷ്‌കര്‍ അടക്കമുള്ളവരുടെ ശബ്ദം ടേപ്പിലുണ്ട്. റിക്കാര്‍ഡ് ചെയ്യപ്പെട്ട 19 ഫോണ്‍ സംഭാഷണങ്ങളാണ് പുറത്തുവിടുമെന്ന് റിപബ്ലിക് ടിവി പ്രഖ്യാപിച്ചിരിക്കുന്നത്. 

സുനന്ദ സംസാരിക്കാന്‍ ആഗ്രിച്ചപ്പോള്‍ തരൂര്‍ തടുത്തുവെന്നത് ടേപ്പില്‍ നിന്നു വ്യക്തമാകുന്നു. ഇതാദ്യമായാണ് ഈ ഓഡിയോ സംഭാഷണങ്ങള്‍ പുറത്തുവരുന്നത്. അര്‍ണാബ് ഗോസ്വാമി നയിക്കുന്ന വാര്‍ത്താ ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.

Show More

Leave a Reply

Your email address will not be published. Required fields are marked *

Close