Home / ഓണ്‍ലൈന്‍ സ്പെഷ്യല്‍ / ജീസസ്സിനെ പഠിപ്പിച്ചത് ഭാരതത്തിലെ ആചാര്യന്മാര്‍

ജീസസ്സിനെ പഠിപ്പിച്ചത് ഭാരതത്തിലെ ആചാര്യന്മാര്‍

18 വര്‍ഷം യേശു എവിടെയായിരുന്നു? സത്യം മറയ്ക്കുന്നത് എന്തിന് ? യേശുവിന്റെ ജീവിതത്തിലെ ഒരു കാലഘട്ടത്തിലേക്ക് (12 മുതൽ 30 വയസു വരെ) വെളിച്ചം വീശുന്ന വിവരങ്ങൾ ഒന്നും ചരിത്രത്തിലോ ബൈബിളിലോ ഇല്ല. 12 വയസ്സ് പ്രായമുള്ളപ്പോള്‍ ജീസസ് അപ്രത്യക്ഷനായി. 30 വയസ്സായപ്പോള്‍ വീണ്ടും പ്രത്യക്ഷനായി. ക്രിസ്തീയ ദേവാലയങ്ങള്‍ക്കും പുരോഹിതന്മാര്‍ക്കും സത്യമറിയാം, പക്ഷേ അവര്‍ സത്യം മറച്ചുവെയ്ക്കുന്നു. കാരണം അവരുടെ വിശ്വാസ പ്രമാണങ്ങള്‍ തകര്‍ന്നടിയും  ആ സത്യം ലോകമറിഞ്ഞാല്‍.

നമുക്കറിയാം ജോസഫ് ഒരു വലിയ മനുഷ്യനായിരുന്നു. അദ്ദേഹം ജീസസ്സിനെ മാത്രമല്ല സംരക്ഷിച്ചിരുന്നത് മറിയെയും  സംരക്ഷിച്ചിരുന്നു. ജനം അവളെ താഴ്ത്തികെട്ടിയപ്പോള്‍ അവളെ സംരക്ഷിക്കാന്‍ വിവാഹം കഴിക്കുകയായിരുന്നു. ജീസസ് സ്വന്തം പുത്രനല്ലായിരുന്നിട്ടും അദ്ദേഹം സ്വന്തം പുത്രനെപ്പോലെ സ്നേഹിച്ചു. അദ്ദേഹത്തിന് അവനെ പഠിപ്പിക്കണം നല്ല വിദ്യാഭ്യാസം നല്‍കണം എന്ന് വലിയ ആഗ്രഹമായിരുന്നു. നല്ല വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കാന്‍ അയക്കണം നല്ല വിദ്യാഭ്യാസ സ്ഥാപനത്തില്‍ അയക്കണം എന്നൊക്കെ ആഗ്രഹമായിരുന്നു. അങ്ങനെ അദ്ദേഹം ചിന്തിച്ചപ്പോഴാണ് ഭാരതത്തിലെ നളന്ദയെ അറിഞ്ഞതും അന്ന് ലോകത്തില്‍ നിലനിന്നിരുന്ന ഏക യൂണിവേഴ്സിറ്റിയിലേക്ക്  ജീസസ്സിനെ അയക്കാന്‍ തീരുമാനിച്ചതും. അങ്ങനെ വിശ്വവിഖ്യാതമായ നളന്ദ സിറ്റിയിലേക്ക് ജീസസ് എത്തപ്പെട്ടതും. പുരാതന ഇന്ത്യയിലെ ഒരു സർവകലാശാലയായിരുന്നു നളന്ദ. ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയായി ആയിരുന്നു.

വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്‍റെ തലസ്ഥാനമായ പറ്റ്നക്ക് 100 മൈൽ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്.ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. 427 മുതൽ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവർത്തിച്ചു.

വ്യവസായ സഞ്ചാരിയാണ് ജീസസ്സിനെ  ഭാരതത്തില്‍ കൊണ്ടുപോയത് . 16 വര്‍ഷം ഭാരതത്തില്‍ താമസിച്ചിരുന്നു എന്ന് കണക്ക്കൂട്ടപ്പെടുന്നു. ജോസഫിന്‍റെ മനസ്സില്‍ ജീസസ്സിനെക്കുറിച്ച് ഒരു വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു. അവന്‍ മിടുക്കനായ കുട്ടിയാണ്, അതുകൊണ്ടുതന്നെ നല്ല വിദ്യാഭ്യാസം നല്‍കിയാല്‍ മാത്രമേ അവന് ഭാവി ഉണ്ടാക്കാന്‍ കഴിയു. നളന്ദയില്‍ ഉണ്ടായിരുന്ന യൂണിവേഴ്സിറ്റിയില്‍ വിദ്യാഭ്യാസവും ഭക്ഷണവും മറ്റുചിലവുകളും അന്ന് സൗജന്യമായിരുന്നു. അവനോടുള്ള  തികഞ്ഞ സ്നേഹമാണ് ജീസസ്സിനെ ഭാരതത്തിലേക്കയയ്ക്കാന്‍ ജോസഫിനെ പ്രേരിപ്പിച്ചത്.

ജീസസ്സ് നളന്ദയില്‍ താമസിച്ചതിനും അവിടുത്തെ യൂണിവേഴ്സിറ്റിയില്‍ പഠിച്ചതിനും ഭാരതത്തില്‍ സന്ദര്‍ശനം നടത്തിയതിനുമൊക്കെയുള്ള രേഖകള്‍  ലഭ്യമാണ്.അക്കാലത്ത് ടിബറ്റ് കര്‍ശനമായി  അതിലെ യാത്രചെയ്യുന്നവരുടെ യാത്രാരേഖകള്‍ സൂക്ഷിച്ചിരുന്നു. ടിബറ്റിന്‍റെ കൈവശമുള്ള രേഖകളില്‍ യേശു ഭാരതത്തില്‍ എത്തിയിരുന്നു എന്നത് വ്യക്തമാണ്. എവിടെ പോകുന്നു എന്നും എന്തിന് പോകുന്നു എന്നും വ്യക്തമായി എഴുതി ഒപ്പിട്ട് കൊടുക്കനമായിരുന്നു ടിബറ്റില്‍. ആ രേഖകളില്‍ ജീസസ്സിന്‍റെ യാത്രയുടെ ലക്ഷ്യവും പേരും ഒപ്പും രേഖപ്പെടുത്തിയിരിക്കുന്നു. ഇപ്പോഴും ഈ രേഖകള്‍ ലഭ്യമാണ് ടിബറ്റന്‍ അധികൃതരുടെ കൈവശം.

വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചശേഷം തിരികെപ്പോയ അദ്ദേഹം ലോകോപകാരി ആകുന്നതിനായി അവിടുത്തെ ജനങ്ങള്‍ക്ക്‌ ഭാരതത്തില്‍ നിന്നും പഠിച്ച നല്ല ആശയങ്ങള്‍ പകര്‍ന്നുനല്‍കുകയാണ് ചെയ്തത്. അവരെ പുനര്‍ചിന്തനത്തിന് വിധേയരാക്കി. നളന്ദയിൽ ഒരുകാലത്ത് പ്രധാനാദ്ധ്യാപകനായിരുന്നു ശീലഭദ്രൻ. പാണ്ഡിത്യം മൂലം തെക്കുകിഴക്കേ ഏഷ്യയിൽ മുഴുവൻ അദ്ദേഹം പ്രശസ്തനായിരുന്നു.  പ്രശസ്ത ബുദ്ധമതചിന്തകനും ആയുർവേദാചാര്യനുമായ നാഗാർജ്ജുനനും നാളന്ദയിലെ അദ്ധ്യാപകനായിരുന്നു. ഇങ്ങനെ  പ്രമുഖന്മാരായ നിരവധി ആചാര്യന്മാര്‍ നളന്ദയില്‍ അദ്ധ്യാപകര്‍ ആയിട്ടുണ്ട്‌.

നളന്ദയിലെ  മറ്റൊരു സവിശേഷത ലോകത്തിലെ തന്നെ ഏറ്റവും വലിയ പുസ്തക ശാല ഉണ്ടായിരുന്നു എന്നാണ്. ഈ അറിവിന്‍റെ മഹാസാഗരത്തിന് ഹിന്ദു ( വേദ ) രാജാക്കന്മാരില്‍ നിന്നും ബുദ്ധ രാജാക്കന്മാരില്‍ നിന്നും അളവറ്റ സംരക്ഷണവും സഹായവും ലഭിച്ചിരുന്നു. അത് കൊണ്ട് തന്നെ, അഞ്ചാം നൂറ്റാണ്ടു മുതല്‍ ഇങ്ങ് പത്താം നൂറ്റാണ്ടിന്റെ അവസാനം വരെ ഉള്ള രചിക്കപ്പെട്ടതും കണ്ടു പിടിച്ചതുമായ അമൂല്യ ഗ്രന്ധങ്ങളാല്‍ സംബന്നമായിരുന്നു നളന്ദ സര്‍വകലാശാല. ഈ ഗ്രന്ഥശാലകളൊക്കെ ജീസസ്സിന് കൂടുതല്‍ അറിവുകള്‍ സമ്മാനിച്ചു എന്ന് തീര്‍ച്ചയായും നമുക്ക് കരുതാം.

ഭാരതത്തിലെ ആചാര്യന്മാരില്‍ നിന്നും നേടിയ അറിവ് വ്യക്തി വികസനത്തിന്‌ ജീസസ്സിനെ സഹായിച്ചു എന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത പരമമായ സത്യമാണ്. ഭാരതീയ/ബുദ്ധ ദര്‍ശനങ്ങളുമായി യേശുവിന്‍റെ ആശയങ്ങള്‍ക്കുണ്ടായിരുന്ന സാദൃശ്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട് . ഈ സത്യം ലോകമറിഞ്ഞാല്‍ ഇന്നുനടക്കുന്ന ഒരു മത പരിവര്‍ത്തനങ്ങള്‍ക്കും സ്ഥാനമുണ്ടാകില്ല എന്ന വ്യക്തമായ തിരിച്ചറിവാണ് ജീസസ്സിന്‍റെ 12 വയസ്സുമുതല്‍ 3o വയസ്സുവരെയുള്ള കാലാഘട്ടത്തെ ഹൈഡ് ചെയ്യുവാന്‍ മത അധികാരികളെ പ്രേരിപ്പിക്കുന്നത്.

ജെസ്സി വര്‍ഗ്ഗീസ്

നിങ്ങള്‍ക്ക് ഈ വിഷയത്തില്‍ വീഡിയോ കാണാം

വീഡിയോ 1,   https://youtu.be/h5HDjgyk5r4

വീഡിയോ 2, https://youtu.be/v4QuYXGLr-A

English

Where was Jesus for 18 years?
Jesus disappeared at 12 years of age. There is no record of him in the Bible for 18 years. He reappeared when he was 30 years old. The church knows the truth but they will not divulge it because the institution will collapse if the truth is known.

We know that Joseph was a great man. He not only saved Jesus, he also saved Mary, his mother. When people were putting her down, he was the one who saved her by marrying her. Jesus was not his own son but he loved him as his own son. He wanted him to be educated and the only universities, or education centers, at the time were in Nalanda, India. Because there were no borders then and trade was open in all those area, he sent Jesus, his son to the Nalanda city.

Traveling businessmen took him to India. He was there for a minimum of 16 years. All living and educational expenses were covered. Joseph thought that since Jesus was a very bright person, with a good education he could become a great person. There is record and proof of Jesus’ time in Nalanda in archives in Tibet where meticulous records were kept and Jesus’ signature is matched with other records. The church will only say that Jesus was in Nazareth as a businessman and a fisherman. Such statements will not jeopardize and threaten the Church’s existence.

After his education Jesus came back and gave his marvelous humanitarian teachings to the people. They were revolutionary. Anytime something or someone is revolutionary people will disliked it. The truth is that Jesus was well versed and well educated because of his studies in Nalanda city. Today the ruins of Nalanda still stands.

2 comments

  1. Great….

  2. രാജേഷ്

    വളരെ നല്ല അറിവുകൾ, ജനങ്ങൾ സത്യം ഇനിയെങ്കിലും അറിയണം

Leave a Reply

Your email address will not be published. Required fields are marked *