സോഷ്യൽ മീഡിയ

കൊന്നു തീർത്തു തന്നെയാവട്ടെ സമാധാനം; സദാനന്ദൻ മാസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റ്

കൊന്നു തീർത്തു തന്നെയാവട്ടെ സമാധാനം….

ഉശിരനായിരുന്നു ബിജു. പവിത്രമായ സംഘടനാ മൂശയിൽ വാർത്തെടുക്കപ്പെട്ട കർമധീരൻ. പയ്യന്നൂർ രാമന്തളി പോലുള്ള പ്രദേശത്ത് ബിജു എന്ന Rടട കാര്യകർത്താവിനെ സഹിക്കാൻ മാർക്സിസ്റ്റ് കാട്ടാള മനസ്സുകൾക്ക് കഴിയുമായിരുന്നില്ല. കാരണം ചെഞ്ചായച്ചുവരുകൾ പണിത് മനുഷ്യത്വത്തിന് പ്രവേശനം നിഷേധിച്ച് ഭീകര സങ്കേതങ്ങളാക്കപ്പെട്ട ഗ്രാമങ്ങളിൽ പ്രാകൃത്വത്തിന്റെ ഇരട്ടു ഭക്ഷിച്ച് കഴിയാൻ വിധിക്കപ്പെട്ട നിഷ്ക്കളങ്കർക്ക് സംസ്കൃതിയുടെ അരുണപ്രഭ കാട്ടിക്കൊടുത്ത ധീരനായിരുന്നു, ആ സഹോദരൻ. കഴുത്തറുത്തു കൊന്നുകളഞ്ഞു… ആഹ്ളാദ പ്രകടനവും നടത്തി.

ന്യായീകരണം വന്നു കഴിഞ്ഞു- DYFIക്കാരനായിരുന്ന ധനരാജൻ എന്നയാളെ കൊന്ന കേസിലെ പ്രതിയാണ് ബിജു…! അതെ, കൊല്ലാനും കൊല്ലിക്കാനുമുള്ള അവകാശം സ്വയം ഏറ്റെടുത്ത നാട്ടുരാജാക്കാൻമാരുടെ കൈയ്യിൽ അധികാര ദണ്ഡു കൂടി വന്നു ചേർന്നപ്പോൾ ആരെയാണ് പ്രതിയാക്കിക്കൂടാത്തത്? ആ പ്രതിയെ പ്രതികാരക്കൊലയ്ക്ക് വിധേയനാക്കി എന്നു മാത്രം! അങ്ങനെയെങ്കിൽ ധനരാജന്റെ പേരിൽ മുമ്പ് കൊന്നുകളഞ്ഞ രാമചന്ദ്രനോ? പയ്യന്നൂരിൽ ധനരാജനാണോ ആദ്യത്തെ രാഷ്ട്രീയ ഇര? BMS പ്രവർത്തകനായിരുന്ന പുഞ്ചക്കാട് ദാമോദരൻ, Rടട മണ്ഡലം കാര്യവാഹ് പാപ്പിനിശ്ശേരിയിലെ വിശ്വനാഥൻ, പയ്യന്നൂർ ശാഖാ കാര്യവാഹായിരുന്ന വിനോദ്, BMS കാര്യകർത്താവ് രാജൻ, മാതാപിതാക്കളുടെ മുന്നിൽ വെച്ച് അടിച്ചു കൊന്ന സുജിത്… ഇവർക്കെല്ലാം ശേഷമാണ് ധനരാജൻ. ഇവരുടെയൊന്നും കേസിലെ പ്രതികളെ അന്വേഷിച്ച് പ്രതികാരക്കൊലയ്ക്ക് RSS കാർ പോയില്ലല്ലോ. 
മുഖ്യമന്ത്രിയുടെ ഉപദേശം വന്നു-

സമാധാന ശ്രമങ്ങൾ തടസ്സപ്പെടുത്തരുതെന്ന്…!

എന്തിനാണ് ഈ പൊറാട്ടുനാടകം? എന്തിനാണ് ഈ വഞ്ചന? സംഘപരിവാർ നേതാക്കളെ ശീതീകരിച്ച മുറിയിൽ ക്ഷണിച്ചിരുത്തി കൈ കൊടുത്ത് കാപ്പിയും നൽകി പറഞ്ഞയച്ചതിനു ശേഷം പാവപ്പെട്ട സാധാരണ പ്രവർത്തകനെ നടുറോഡിൽ കഴുത്തറുത്ത് കൊല്ലുന്ന കൊടും ചതിയെ സമാധാനമെന്ന കരിമ്പടം കൊണ്ടു മൂടുകയോ? അവസാനിപ്പിച്ചു കൂടെ, ഈ നാടകം?
മാർക്സിസ്റ്റുകൾക്ക് വിരോധമുള്ളവരെ കൊന്നു തീർത്തു കൊണ്ടു തന്നെ സമാധാനമുണ്ടാക്കട്ടെ…. ചുരുങ്ങിയ പക്ഷം സമാധാനത്തിന്റെ പേരിൽ വഞ്ചിക്കപ്പെടാതിരിക്കാനെങ്കിലും നമുക്ക് കരുതലെടുക്കാമല്ലോ.

Show More

Leave a Reply

Your email address will not be published. Required fields are marked *

Close