സോഷ്യൽ മീഡിയ

ഈ പൊളിറ്റിക്കൽ കറക്ട്നെസിന്റെ മീറ്റർ തന്നെ നിശ്ചയിച്ചത് തരിമ്പും യാഥാർത്ഥ്യ ബോധമില്ലാത്ത കുറെ രാഷ്ട്രീയ പൈങ്കിളികൾ ആയതിന്റെ ഏറ്റവും വലിയ അപകടം

ഈ പൊളിറ്റിക്കൽ കറക്ട്നെസിന്റെ മീറ്റർ തന്നെ നിശ്ചയിച്ചത് തരിമ്പും യാഥാർത്ഥ്യ ബോധമില്ലാത്ത കുറെ രാഷ്ട്രീയ പൈങ്കിളികൾ ആയതിന്റെ ഏറ്റവും വലിയ അപകടമാണ് പൊളിറ്റിക്കലി കറക്ട് ആയി പല സത്യങ്ങളും നമുക്ക് പറയാനേ സാധിക്കില്ല എന്നത്.

അക്കൂട്ടത്തിൽ പെട്ട വലിയൊരു സത്യമാണ് ഇല്ലായ്മ ചെയ്യാൻ ഉറപ്പിച്ചവന്റെ ആക്രമണവും നിൽക്കക്കള്ളിയില്ലാത്തവന്റെ പ്രതിരോധവും ഒരേ പോലെ കാണേണ്ടതല്ല എന്നത്.

എല്ലാ അക്രമവും അപലപിക്കപ്പെടേണ്ടതാണ് എന്ന് കണ്ണും പൂട്ടി ശാഠ്യം പിടിക്കുന്ന പൊളിറ്റിക്കൽ കറക്ട്നെസിന്‌ അതൊരിക്കലും മനസിലായെന്ന് വരില്ല.

എന്നാൽ, ഒരേ മാർഗ്ഗങ്ങൾ അവലംബിക്കുകയും ഒരേ ഫലങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമ്പോഴും, ഇവ രണ്ടും തമ്മിൽ ഉദ്ദേശത്തിൽ തന്നെ മൗലികമായ വ്യത്യാസങ്ങളുണ്ട്.

ആദ്യത്തേത് മറ്റൊരാളെ ഇല്ലാതാക്കാൻ വേണ്ടിയുള്ളതാവുമ്പോൾ രണ്ടാമത്തേത് അവനവന് നിലനിൽക്കാൻ വേണ്ടിയുള്ളതാണ്.
പരമാവധി കറക്ട് ആവാൻ ശ്രമിച്ചു കൊണ്ട് ഒരുദാഹരണം പറയട്ടെ.

ധനികരും ശക്തരുമായ അറബ് രാഷ്ട്രങ്ങളോടെല്ലാം പൊരുതി, ശത്രു രാജ്യങ്ങളാൽ വലയം ചെയ്യപ്പെട്ട്, ലോക ഭൂപടത്തിൽ ഇന്നും നിലനിൽക്കുന്ന ഇസ്രായേൽ എന്ന രാജ്യത്തെ കണ്ടിട്ടുണ്ടോ?

ഒറ്റയായ ഇസ്രായേലും മുഴുവൻ ഇസ്‌ലാമിക രാഷ്ട്രങ്ങളുടെയും പിന്തുണയുള്ള പാലസ്റ്റീനും തമ്മിലുള്ള നിരന്തര സംഘർഷങ്ങളാണ് മധ്യേഷ്യയിലെ സമാധാന ശ്രമങ്ങൾക്കുള്ള ഏറ്റവും വലിയ വെല്ലുവിളി.

എന്നാൽ ഇതിനൊരു പരിഹാരം കാണാനായി എന്താണ് ചെയ്യാൻ കഴിയുക?

ആർക്കാണവിടെ സമാധാനത്തിനുള്ള മുൻകൈ എടുക്കാൻ സാധിക്കുക?

അവിടെ പാലസ്റ്റീൻ ആയുധം താഴെ വെച്ചാൽ മധ്യേഷ്യയിലെ സംഘർഷങ്ങൾ അതോടെ ഇല്ലാതാവും.

എന്നാൽ ഇസ്രായേലാണ് ആയുധം താഴെ വെക്കുന്നതെങ്കിൽ ഇസ്രായേൽ ആവും അതോടെ ഇല്ലാതാവുക.

ആക്രമണവും പ്രതിരോധവും ഒരു പോലെയേ അല്ലെന്ന് മാത്രമാണ് പറയുന്നത്.
കണ്ണൂരിലെ സംഘർഷം അവസാനിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആണ് മുൻകയ്യെടുക്കേണ്ടത്.

ആർ.എസ്.എസുകാരൻ കൊല്ലപ്പെടുമ്പോൾ കണ്ണൂരിലെ അക്രമ രാഷ്ട്രീയ സംസ്കാരത്തെയും, പകരമായി സി.പി.എമ്മുകാരൻ കൊല്ലപ്പെടുമ്പോൾ സംഘപരിവാർ ഫാസിസത്തെയും പഴിക്കുന്ന നെറികെട്ട രാഷ്ട്രീയ പക്ഷപാതിത്വം അവസാനിപ്പിച്ച്, കണ്ണൂരിലെ സമാധാനത്തിന് വേണ്ടി സി.പി.എമ്മിന് മേൽ തന്നെ സമ്മർദ്ധം ചെലുത്താൻ മലയാളി പൊതുസമൂഹം തയ്യാറാവേണ്ട സമയം വളരെയേറെ അതിക്രമിച്ചു കഴിഞ്ഞു.

കടപ്പാട് : Sanku T Das writes 

Show More

Leave a Reply

Your email address will not be published. Required fields are marked *

Close