വാർത്തകൾ

കുമ്മനം രാജശേഖരനെതിരെ കേസ് 

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിനുശേഷം സിപിഎമ്മുകാർ ആഹ്ലാദ പ്രകടനം നടത്തിയതിന്റെ വീഡിയോ പ്രചരിപ്പിച്ചതിന് കുമ്മനം രാജശേഖരനെതിരെ പോലീസ് കേസെടുത്തു. കുമ്മനത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്െഎ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് റിയാസ് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. 

പയ്യന്നൂർ കൊലപാതകവുമായി ബന്ധപ്പെട്ട് കുമ്മനം, ട്വിറ്ററിലൂടെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നാണ് സിപിഎംന്റെ ആരോപണം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്നായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം. അതിന്‍റെ പേരില്‍ കേസെടുക്കുന്നതില്‍ ഭയമില്ലെന്നും ജയിലില്‍ പോകാൻ തയാറാണെന്നും കുമ്മനം കൊച്ചിയില്‍ വ്യക്തമാക്കി

Show More

Leave a Reply

Your email address will not be published. Required fields are marked *

Close