വാർത്തകൾ

ശത്രുക്കളെ പുകയ്ക്കാന്‍ വരുന്നു ഹവിറ്റ്സര്‍ പീരങ്കികള്‍

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ യുദ്ധ സാഹചര്യങ്ങള്‍ വര്‍ദ്ധിക്കുന്നു സാഹചര്യത്തില്‍ ഇന്ത്യന്‍ സേന കരുത്തുകൂട്ടാന്‍ ഹവിറ്റ്സര്‍ പീരങ്കികള്‍ വാങ്ങുന്നു. ഈ ആഴ്ച്ച തന്നെ രണ്ട് പീരങ്കികള്‍ സേനയുടെ ഭാഗമാകും. മുപ്പത് കിലോമീറ്റര്‍ ദൂരത്തോളം വെടിയുതിര്‍ക്കാന്‍ കഴിവുള്ളതാണ് പുതിയ 145എം777 പീരങ്കികള്‍.

ചൈനയോട് അതിർത്തി പങ്കിടുന്ന കിഴക്കൻ മലനിരകളിൽ ഈ പീരങ്കികളുടെ ആവശ്യകത ഏറെ വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം.വിദേശ ആയുധ വ്യാപാര കരാര്‍ പ്രകാരം കഴിഞ്ഞ നവംബര്‍ അവസാനമാണ് ഇന്ത്യ അമേരിക്കയുമായി പുതിയ പീരങ്കികള്‍ക്കായുള്ള കാരാറില്‍ ഒപ്പുവെച്ചത്. കരാറിന് നവംബര്‍ 17 ന് കേന്ദ്രപ്രതിരോധ മന്ത്രാലയം അംഗീകരവും നല്‍കിയിരുന്നു.

Show More

Leave a Reply

Your email address will not be published. Required fields are marked *

Close