വാർത്തകൾ

കേന്ദ്രനീക്കങ്ങള്‍ വിജയിച്ചു; കുല്‍ഭൂഷന്‍ ജാദവിന്‍റെ വധശിക്ഷ അന്താരാഷ്ട്രകോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവിന്‍റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ  കോടതി സ്റ്റേ ചെയ്തു . കേന്ദ്രസര്‍ക്കാരിന്‍റെ നീക്കങ്ങള്‍ ലക്ഷ്യംകണ്ടു. കോടതി അധ്യക്ഷന്‍ റോണി എബ്രഹാം വിധി പ്രഖ്യാപിക്കുകയായിരുന്നു. കേസില്‍ അന്താരാഷ്ട്ര കോടതിയ്ക്ക്  ഇടപെടാനാകില്ലെന്ന പാക്കിസ്താന്‍ വാദം  കോടതി തള്ളിക്കളഞ്ഞു. ജാദവിന്  നയതന്ത്ര നിയമ  സഹായംകിട്ടാന്‍ അര്‍ഹതയുണ്ട്. അന്താരാഷ്ട്ര കോടതിയുടെ അന്തിമ വിധി വരുന്നതുവരെ വധശിക്ഷ നടപ്പാക്കരുത് .

നാവികസേന മുന്‍ ഓഫിസറായ കുൽഭൂഷൻ ജാദവിനെ 2016 മാർച്ച് മൂന്നിനു ബലൂചിസ്ഥാനിൽനിന്ന് അറസ്റ്റ് ചെയ്തു എന്ന് പാകിസ്ഥാന്‍ അറിയിക്കുകയായിരുന്നു.ചാരസംഘടനയായ ‘റോ’യുടെ ഉദ്യോഗസ്ഥനാണു ജാദവെന്നായിരുന്നു ആരോപണം. എന്നാൽ, 2003ൽ നാവികസേനയിൽനിന്നു വിരമിച്ച അദ്ദേഹം ഇറാനില്‍ വ്യവസായം ചെയ്തുവരികയായിരുന്നു.

Show More

Leave a Reply

Your email address will not be published. Required fields are marked *

Close