പ്രമുഖരുടെ അഭിപ്രായം

സേവന കാര്യത്തിൽ ആർ എസ് എസ് നെ കണ്ടുപഠിക്കു; കോൺഗ്രസ്സ് നേതാക്കളോട് ഇന്ദിരാഗാന്ധി

20000 ത്തില്‍ പേര്‍ മരണപ്പെടുകയും , ലക്ഷം പേര്‍ ഭവനരഹിതരുമാക്കപ്പെട്ട 1977 ലെ ആന്ധ്രയിലെ കൊടുങ്കാറ്റില്‍ 2000 കോടി രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത് . 30 അടിയിലേറെ ഉയരത്തില്‍ പാഞ്ഞുവന്ന വേലിയേറ്റത്തീരമാലകളില്‍ നിരവധി ഗ്രാമങ്ങള്‍ അപ്പാടെ ഒലിച്ചുപോയി ,കുറേ സമയത്തേക്ക് സര്‍ക്കാരുദ്യോഗസ്ഥരും , പൊതുജനങ്ങളും എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു പോയതുപോലെ നിന്നു. എന്നത്തേയും പോലെ സംഘ സ്വയംസേവകര്‍ ആ വെല്ലുവിളിയും ഏറ്റെടുത്തു.

സംഘം സഹായാഭ്യര്‍ത്ഥന നടത്തിയപ്പോള്‍, രാജ്യമെങ്ങുമുള്ള സ്വയംസേവകര്‍ പണവും ശേഖരിച്ചയാക്കുവാന്‍ മുന്നോട്ട് വന്നു. നൂറുകണക്കിനു സ്വയംസേവകര്‍ സ്വരക്ഷയെ തൃണവദ്ഗണിച്ച് രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകി. മറ്റാരും;എന്തിനു സൈനികര്‍ പോലും അറച്ചുനിന്നപ്പോള്‍ സ്വയം സേവകര്‍ ശവ ശരീരങ്ങള്‍ മറവുചെയ്യുവാന്‍ തുടങ്ങി. ( ഒരു കഷ്ണം വിറകുപോലും അവിടെ ഇല്ലായിരുന്നു ) അടിയന്തരാശ്വാസമെന്ന നിലക്ക് ലക്ഷക്കണക്കിനു ചപ്പാത്തികള്‍ വിതരണം ചെയ്തു. രണ്ടു ദിവസത്തിനകം ആന്ധ്രാപ്രദേശ് ചക്രവാതദുരിതാശ്വാസ സമിതി രൂപം കൊണ്ടു. അതിന്‍റെ ആഭിമുഖ്യത്തില്‍ ആ പ്രദേശത്താകെ ഭോജനശാലകള്‍ പ്രവര്‍ത്തനനിരതമായി. 

രണ്ടുമൂന്നു ദിവസങ്ങള്‍ക്ക് ശേഷവും സര്‍ക്കാരിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ ചെന്നാത്താതിരുന്ന ആവണി ഗെഡ്ഗെ എന്ന ഗ്രാമത്തില്‍ സ്വയംസവകരാണ് പ്രവര്‍ത്തനം മുഴുവന്‍ നടത്തിയത്. അടുത്തുള്ള പട്ടണങ്ങളില്‍ നിന്നു സ്വയംസേവകര്‍ ഭക്ഷണം തെയ്യാറാക്കി എത്തിച്ചു. ജനങ്ങള്‍ ഔദ്യോഗിക സംവിധാനങ്ങളേക്കാള്‍ സ്വയംസേവകരുമായി ആണ് താല്‍പ്പര്യപൂര്‍വ്വം സഹകരിച്ചത്. സ്വയംസേവകരുടെ പ്രവര്‍ത്തനത്തിന്‍റെ ശ്രേഷ്ഠത കണ്ട് ശുണ്ഠിപിടിച്ച ഇന്ദിരാഗാന്ധി സ്വന്തം പാര്‍ട്ടിക്കാരെ ഇങ്ങനെ ശകാരിച്ചു “ദുരിതബാധിത പ്രദേശത്ത് ആര്‍ എസ് എസുകാരയല്ലാതെ ആരെയും ഞാന്‍ കണ്ടില്ല “

താമസിയാതെ ഗ്രാമങ്ങള്‍ നിര്‍മ്മിക്കുന്നതിലും, അനാഥരായ കുട്ടികളെ പഠിപ്പിക്കുന്നതിലും, ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിലും സ്വയംസേവകര്‍ ശ്രദ്ധിച്ചു തുടങ്ങി . “ആര്‍ എസ് എസ്സിന്‍റെ പുതിയ പേര്‍ ” റെഡി ഫോര്‍ സെല്‍ഫ്ലെസ് സര്‍വ്വീസ് ” എന്നാവണം എന്നാണ് തലമുതിര്‍ന്ന സര്‍വ്വോദയം നേതാവായ പ്രഭാകര്‍ റാവു അഭിപ്രായപ്പെട്ടത് . “ആര്‍ എസ് എസ്സുകാര്‍ മഹനീയമായ സേവനമാണ് ചെയ്യുന്നത് ” എന്നു ആ ഭാഗത്തുനിന്നുമുള്ള ഒരു മന്ത്രി പറഞ്ഞു. ” നിങ്ങള്‍ ഒട്ടും കൊട്ടിഘോഷിക്കാതെ ചെയ്യുന്ന പ്രവര്‍ത്തനം ദൈവീകമാണ് ” എന്നൊരു സര്‍ക്കാരുദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു . “ഞാന്‍ ഫോട്ടോ എടുക്കുവാനാണ് വന്നത് , എന്നാല്‍ നിങ്ങളുടെ കൂടെ ചേരട്ടെ എന്നു പറഞ്ഞു ഒരു ഫോട്ടോഗ്രാഫര്‍ സ്വയംസേവകരോടൊപ്പം ശവദാഹ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു .1352 സ്വയംസേവകര്‍ ആശ്വാസ ശിബിരങ്ങളില്‍ രാവും പകലും പ്രയത്നിച്ചു . 240000 വസ്ത്രങ്ങളും 32000 പാത്രങ്ങളും അവര്‍ അത്യാവശ്യമുള്ളവര്‍ക്ക് വിതരണം ചെയ്തു

മദിരാശിയിലെ ഹിന്ദു പത്രം എഴുതി …” ആന്ധ്രാഗ്രാമങ്ങളില്‍ ആര്‍ എസ് എസ് ,ജനസംഘം പ്രവര്‍ത്തകര്‍ നിശ്ബ്ദരായി പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ആശ്വാസപ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ നായകര്‍, തങ്ങളുടെ നേതാക്കളുടെ ആഹ്വാനം ചെവികൊണ്ട്, സ്വന്തം കടമയായി കരുതി തങ്ങളുടെ വീടുകളില്‍ നിന്നു എത്രയോ അകലെ കിടക്കുന്ന ഗ്രാമങ്ങളില്‍ ചെന്ന്‍, തങ്ങളുടെ കൃത്യനിര്‍വ്വഹണമെന്ന നിലക്ക് നിസ്വാര്‍ത്ഥ പ്രവര്‍ത്തനം നടത്തുന്ന യുവതീയുവാക്കളയാണ് കാണാൻ കഴിയുക
മൂലപുരംഗ്രാമം തീര്‍ത്തൂം ഒലിച്ചു പോയിരുന്നു. ഡല്‍ഹിയിലെ ദീനദയാല്‍ റിസര്ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആ ഗ്രാമത്തെ വീണ്ടും നിര്‍മ്മിക്കുവാന്‍ സ്വയംസേവകര്‍ തീരുമാനിച്ചു.

 പണ്ഡിറ്റ് ദീനദയാല്‍ജിയുടെ സ്മരണയില്‍ ദീനദയാല്‍പുരം എന്നറിയപ്പെടുന്ന ഈ ഗ്രാമത്തില്‍ 110 കോണ്‍ക്രീറ്റ് വീടുകള്‍ ഉണ്ട് . അവിടുത്തുകാര്‍ക്ക് കുടിനീര്‍ സുലഭമാണ്. ശാസ്ത്രീയമായി നിര്‍മ്മിച്ച കക്കൂസുകള്‍ ഉണ്ടവിടെ. കമ്മ്യൂണിറ്റി ഹാള്‍ , വിദ്യാലയം , അമ്പലം , ആശുപത്രി , ബാങ്ക് , ചില കുടില്‍ വ്യവസായങ്ങള്‍ , തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയെല്ലാം സ്വയംസേവകര്‍ അവിടെ ഉണ്ടാക്കി. ഗ്രാമവാസികള്‍ കൂടുതലും മുക്കുവര്‍ ആയിരുന്നു. അവര്‍ക്ക് ആധുനിക മത്സ്യബന്ധന സാമഗ്രികള്‍ നല്കി. സോരലഗുടി എന്നാ ഗ്രാമം പുനർനിർമിതിയിൽ എർപെട്ടിരുന്ന പോലീസുകാർ എന്ത് ചൈയ്യണം എന്ന് അറിയാതെ കുഴങ്ങി നിൽക്കുമ്പോൾ അവിടുത്തെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസെ അവരെ സംഘം പുനർനിര്മിച്ച ദീനദയാല്‍പുരതേക്ക് വിളിപ്പികുകയും സംഘം എന്താണോ അവിടെ ചെയ്തത് അതുപോലെ സോരലഗുടിയിലും ചെയ്യാൻ നിർദേശിക്കുകയും ചെയ്തു

ദീനദയാല്‍ പുരത്തിന് പുറമെ 3 ഗ്രാമങ്ങള്‍ കൂടി സ്വയംസേവകര്‍ പുതുക്കി പണിതു. 

ഗുണ്ടൂര്‍ ജില്ലയിലെ കേശവ പുരിയില്‍ അദാവിയാനാഡി എന്ന വന വര്‍ഗ്ഗക്കാരെ താമസിപ്പിച്ചു . കൃഷ്ണാ ജില്ലയിലെ മാധവപുരിയില്‍ പട്ടികജാതിക്കാരെ അധിവസിപ്പിച്ചു . വിശാഖ പട്ടണത്തിലെ ശ്രീരാമ നഗറില്‍ പുനരധിവാസിപ്പിച്ചവരെല്ലാം പട്ടിക ജാതി , പട്ടിക വര്‍ഗ്ഗത്തില്‍ പ്പെട്ടവരായിരുന്നു.
ശ്രീരാമനഗര്‍ പദ്ധതിയെപ്പറ്റി 1979 ജൂലൈ 13 ലെ ഹിന്ദു എഴുതിയ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു ” വിശാഖ പട്ടണത്തെ സംഘ ശാഖ കര്‍മ്മാരംഗത്ത് പാഞ്ഞെത്തി അരി, വസ്ത്രങ്ങള്‍ , പാത്രങ്ങള്‍ തുടങിയവ വിതരണം ചെയ്യുവാനാരംഭിച്ചു. താല്‍ക്കാലികമായി അവര്‍ 156 കുടിലുകള്‍ പണിതു , സംഘം ഇപ്പോള്‍ കല്ലും കുമ്മായവും കൊണ്ട് പണിത 108 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്”

” ഈ കോളനികളില്‍ സന്ദര്‍ശിക്കുന്നവരെ ആകര്‍ഷിക്കുന്നത് ഈ പദ്ധതിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കുള്ള തികഞ്ഞ പങ്കാളിത്തമാണ്” ഒന്നര വര്‍ഷത്തിനിടയില്‍ അവര്‍ 90 കുട്ടികള്‍ക്ക് പഠിക്കാവുന്ന ഒരു പ്രൈമറി സ്കൂള്‍ നിര്‍മ്മിക്കുകയും , പഠന സൌകാര്യമൊരുക്കി കൊടുക്കുകയും ചെയ്തു. ബി ആര്‍ അംബേദ്കരുടെ ജന്‍മജയന്തി പ്രമാണിച്ച് അവിടെ ഒരു തുന്നല്‍ കേന്ദ്രം ആരംഭിച്ചു . വയോജന വിദ്യാകേന്ദ്രം ആരംഭിച്ചു , സ്വന്തം റിക്ഷ നേടുക എന്ന പദ്ധതി പ്രകാരം ബാങ്ക് സഹായത്തോടെ സൈക്കിള്‍ റിക്ഷകള്‍ ലഭ്യമാക്കി. ഹരിജന്‍ കോളനികള്‍ക്കിടയില്‍ മാതൃകാ കോളനിയാക്കി മാറ്റി .

ചക്രവാത ബാധിത പ്രദേശങ്ങളിലാകേ സഞ്ചരിച്ച ഇന്ത്യന്‍ എക്സ്പ്രസ്സ് ലേഖകന്‍ സ്വയംസേവകര്‍ നടത്തിയ ആശ്വാസ പ്രവ്ര്‍ത്തനങ്ങളെ പറ്റി ഹൃദയസ്പൃക്കായ രീതിയില്‍ ഇങ്ങനെ എഴുതി ” ഒരു കുടുംബത്തില്‍ രക്ഷപ്പെട്ട ഒരേ ഒരു അംഗത്തിന്‍റെ മാനസികാവസ്ഥയെ പറ്റി ചിന്തിച്ചുനോക്കൂ, അവന് സകലതും നഷ്ടമാവുന്നു, ജീവിക്കുവാനുള്ള ഇച്ഛതന്നെ ഇല്ലാതാവുന്നു. അത്തരം ആളുകളോട് ആര്‍ എസ് എസുകാര്‍ സ്നേഹവാത്സല്യങ്ങളോടെ സംസാരിച്ചു അവരുടെ തകര്‍ന്ന ഹൃദയത്തെ ആശ്വസിപ്പിക്കുവാന്‍ ബുറാ കഥപോലുള്ള നാടന്‍ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നു. അപൂര്‍വ്വമായ വിധത്തിലുള്ള പുനരധിവാസമാണിത് ”
അന്നത്തെ ആന്ധ്രാമുഖ്യമന്ത്രി ഡോ : ചെന്നാറെഡ്ഡി 1978 മാര്‍ച്ച് 28 നു ഹൈദരാബാദില്‍ ആശ്വാസപവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന സംഘടനകളുടെ സമ്മേളനത്തില്‍ പറഞ്ഞു ” ആര്‍ എസ് എസ് ഇന്ന് ചെയ്യുന്നത് നാളെ സര്ക്കാര്‍ ചെയ്യും

Show More

Leave a Reply

Your email address will not be published. Required fields are marked *

Close