ഓണ്‍ലൈന്‍ സ്പെഷ്യല്‍

കേരള വാസുവിന്റെ വികല ജല്പനങ്ങളുടെ പേരല്ല ” മഹാഭാരതം “

എപ്പോഴും ചരിത്രത്തെ വളച്ചൊടിക്കുന്ന മനോവൈകല്യം എം ടി യിൽ തെളിഞ്ഞു കാണാം. നമ്മുടെ വിശ്വാസങ്ങളെ   ആചാരങ്ങളെ പുരാണ കഥാപാത്രങ്ങളെ എല്ലാം വൈകൃതമാക്കി അവതരിപ്പിക്കാൻ അന്ധവിശ്വാസികളായ കമ്മ്യൂണിസ്റ്റ് വിപത്തുകൾ സൃഷ്ട്ടിച്ച ഉഗ്രൻ കള്ള നാണയം എന്ന് ഈ മനുഷ്യനെ വിശേഷിപ്പിച്ചാൽ എന്താകും തെറ്റ് ? ഹിന്ദുവിന് നേർക്ക് വീശുന്ന വാളുകളാണ് എം ടി യുടെ പല രചനകളും.

ലോകത്തിലെ ഏറ്റവും ബൃഹത്തായ ഒന്നാണ് മഹാഭാരതം.. മഹാഭാരതത്തിന്റെ മറ്റൊരു പേര് ജയം എന്നാണ്‌. ആ ജയത്തെ പൂർണ്ണമായും അപജയമാക്കി മാറ്റിയ രണ്ടാമൂഴം മഹാഭാരതം ആക്കി ചിത്രീകരിക്കാനുള്ള നീക്കം ശെരിക്കും ആസൂത്രിതമാണ് . അത് ചെറുക്കപ്പെടുക തന്നെ ചെയ്യണം. 

തന്റെ മക്കളുടെയും അവരുടെ മക്കളുടെയും അവരുടെ മക്കളുടെയും ബന്ധുക്കളുടെയും സ്വത്തുക്കളുടെയും കഥയിൽ കവി മനുഷ്യകഥ കാണുകയും വ്യാസാന്‍ പറഞ്ഞുകൊടുക്കുന്നതനുസരിച്ച്‌ ശ്രീ ഗണപതി അതു എഴുതി സൂക്ഷിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം. എന്നാൽ ഈ ഐതിഹ്യം മാറ്റി മറിക്കാൻ ഇറങ്ങിയ കേരള വാസു തന്റെ പാർട്ടിയുടെയും നേതാക്കളുടെയും സൗകര്യാർത്ഥം ഹിന്ദുവിന്റെ നെഞ്ചത്ത്‌ കത്തി കയറ്റിയ സൃഷ്ടിയാണ് രണ്ടാമൂഴം. ആ മനോവൈകല്യ സൃഷ്ടിയെ മഹാഭാരതമാക്കി അംഗീകരിക്കാൻ ഈ  ഭാരതമണ്ണിൽ പിറന്ന ഒരു ഹിന്ദുവിനും സാധ്യമല്ല. 

ഒരു ജനതയുടെ മാർഗ്ഗ ദർശിയായി നിൽക്കുന്ന ജീവ ഗ്രന്ഥത്തെ കേവലം ഒരു വിപ്ലവ കണ്ണുള്ള കഴുകന്റെ കൊച്ചു പുസ്തകവുമായി താരതമ്യം ചെയ്യാൻ ഹിന്ദു വീണ്ടും ജനിക്കണം. അർജുനനെ മാത്രം മനസ് കൊണ്ട് സ്നേഹിച്ച രാജ്ഞി പദവി മോഹിച്ചു യുധിഷ്ഠിരനോപ്പം നിൽക്കുന്ന ദ്രൗപതി , ചൂത് കളിച്ചു നടക്കുന്ന ആത്മവിശ്വാസമോ ധൈര്യമോ രാജ്യം ഭരിക്കാനുള്ള കഴിവോ ഇല്ലാത്ത യുധിഷ്ഠിരൻ , നാട് നീളെ നടന്നു പെണ്ണ് കെട്ടുന്ന കർണ്ണനെ ഭയക്കുന്ന വില്ലാളി വീരൻ അർജുനൻ , പോകുന്ന വഴിയിലെല്ലാം പെണ്ണും കെട്ടി കള്ളു കുടിച്ചു പോത്തിനെ തിന്നു എല്ലാരേയും കൊല്ലുന്ന എല്ലായിടത്തും രണ്ടാമനായിപ്പോകുന്ന വെറും മന്ദൻ എന്ന് എല്ലാവരും പരിഹസിക്കുന്ന വൃകോദരൻ ഭീമസേനൻ , യാദവരെ പോലും പോറ്റാൻ കഴിയാതെ ജരാസന്ധനെ പേടിച്ചു നാട് വിട്ട , ജരാസന്ധനെ കൊല്ലാനായി പാണ്ഡവരോട് ബന്ധം കൂടാനായി അർജുനന്‌ പെങ്ങളെ കെട്ടിച്ചു കൊടുത്ത ഒരു വെറും കൃഷ്ണൻ ,ഇതൊന്നും പോരാഞ്ഞു ഷണ്ഡനായ ഭർത്താവ് പാണ്ഡുവിൽ മക്കളുണ്ടാകാത്തതിന് ധർമന്റെ അംശമായ വിദുരരെ പ്രാപിച്ചു യുധിഷ്ടിരനെയും കാട് കയറി വന്ന ഭീമാകാരനായ കാട്ടാളനെ പ്രാപിച്ചു ഭീമനെയും സൃഷ്ടിച്ച കുന്തി …ഇങ്ങനെ പോകുന്നു കേരള വാസുവിന്റെ വൈകല്യ സൃഷ്ട്ടി.

 ഹിന്ദു കഥകൾ വായിച്ച ശേഷം നെഗറ്റിവ് കഥാപാത്രങ്ങളിലൂടെ നമ്മുടെ ഗ്രന്ഥങ്ങളെ വൈകൃത മാക്കുന്ന ഈ കലാപരിപാടി കേരള വാസു ആദ്യമായി ചെയ്യുന്നതല്ല. പെരുന്തച്ചൻ, വടക്കൻ വീര കഥകളിലെ ചന്തു ഇങ്ങനെ എല്ലാവരെയും കൈ വെച്ചിട്ടുണ്ട് കേരള വാസു. എല്ലാവർക്കും പാഠമായി മാർഗ ദർശിയായി എല്ലാ വിധ സംശയങ്ങൾക്കും ഉത്തരം തരുന്ന ഭഗവദ് ഗീതോപദേശം നിറഞ്ഞ മഹാഭാരതം എന്ന ഇതിഹാസത്തെ പരിഹസിക്കുന്ന എംപ്റ്റിയുടെ വികല ജല്പനങ്ങൾക്ക് മഹാഭാരതം എന്ന പേരിടാൻ ആത്മാഭിമാനമുള്ള ഒരു ഭാരതീയനും അനുവദിക്കാൻ കഴിയില്ല… ആയിരം കോടി വെള്ളത്തിൽ കലങ്ങാനാണ് യോഗമെങ്കിൽ ഒന്നേ പറയുവാനുള്ളു 

സംഭവാമി യുഗേ യുഗേ 

Show More

Leave a Reply

Your email address will not be published. Required fields are marked *

Close