കണ്ടതും കേട്ടതും

ബി നിലവറ തുറന്നാൽ ഹിന്ദു ഭൂരിപക്ഷ ജില്ലയായ തിരുവനന്തപുരം നശിക്കും

തിരുവനന്തപുരം: ബി നിലവറ തുറക്കുന്നതിനു പിന്നിലെ ലക്ഷ്യം ഹിന്ദു ഉന്മൂലനമോ ? ഹിന്ദു ഭൂരിപക്ഷ ജില്ലയായ തിരുവനന്തപുരം ഇല്ലാതാക്കുന്നതിലൂടെ കേരളത്തിലെ ഹിന്ദുവിന്റ് സർവ്വനാശമാണോ അവരുടെ ലക്ഷ്യം ?ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നാൽ തിരുവനന്തപുരം ജില്ല പൂർണമായും വെള്ളത്തിലാകുമെന്നു ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. 

നാലമ്പലത്തിന്റെ തെക്കു പടിഞ്ഞാറേ മൂലയില്‍ വടക്കഭിമുഖമായാണ് ‘ബി’ നിലവറ സ്ഥിതിചെയ്യുന്നത്. ‘ബി’ യില്‍ രണ്ടു നിലവറകളുണ്ട്. മഹാഭാരതകോണത്തു നിലവറയും ശ്രീപണ്ടാര നിലവറയും.പല തവണ തുറന്നിട്ടുള്ളത് മഹാഭാരതകോണത്തു നിലവറയാണ്. മഹാഭാരതകോണത്തു നിലവറയ്ക്കുള്ളില്‍ വീണ്ടും ഒരു നിലവറയുണ്ട്. ഇതാണ് വളരെക്കാലമായി അടഞ്ഞു കിടക്കുന്ന ശ്രീപണ്ടാര നിലവറ. തുറക്കാന്‍ പാടില്ലെന്ന് വിശ്വസിക്കപ്പെടുന്നതും ഈ നിലവറയാണ്. രണ്ടു നിലവറകള്‍ക്കും കൂടി ‘ബി’ എന്നു നാമകരണം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

രാജകുടുംബവുമായി ബന്ധപ്പെട്ട ചരിത്ര രേഖകളിലാണ് ഇതു സംബന്ധിച്ചുള്ള വ്യക്തമായ  പരാമർശമുള്ളത്. ഈ രേഖകൾ കേസ് പരിഗണിക്കുന്ന ബഞ്ചിനു മുന്നിൽ സമർപ്പിക്കുന്നതിനാണ് രാജ കുടുംബാംഗങ്ങൾ ഒരുങ്ങുന്നത്. ബി നിലവറയിലെ ഒരു അറ തുറക്കുന്നത് ശംഖുമുഖം കടപ്പുറത്തേയ്ക്കാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ബി നിലവറയുടെ പ്രധാന വാതിൽ തുറക്കുന്നതിനൊപ്പം കടലിലേക്കുള്ള  മറ്റൊരു വാതിലും തുറക്കപ്പെടും. ഈ വാതിലിലൂടെ കടൽ വെള്ളം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിലേയ്ക്കു കടന്നു വരും. ഇതു മാത്രമല്ല തിരുവനന്തപുരം നഗരത്തിലെ കനാലുകളെയും കുളങ്ങളെയും പരസ്പരം ബന്ധിക്കുന്ന വാതിലുകൾ കൂടിയുണ്ട്. ബി നിലവറയുടെ പ്രധാന വാതിൽ തുറന്നാൽ വളരെ പെട്ടന്ന്  കനാലുകളുടെയും കുളങ്ങളുടെയും വാതിലുകളും  തുറക്കപ്പെടും. 

കടൽ വെള്ളം അതിവേഗത്തിൽ പാഞ്ഞെത്തി  ഈ കുളങ്ങളും കനാലുകളും നിറയും. ഇതോടെ തിരുവനന്തപുരം നഗരം തന്നെ വെള്ളത്തിൽ മുങ്ങുമെന്നാണ് രേഖകളിൽ നിന്നു വ്യക്തമാക്കുന്നത്. ഇത് ഒഴിവാക്കാനാണ് ഇപ്പോൾ രാജകുടുംബം ബി നിലവറ തുറക്കരുതെന്നു വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്.

രാജഭരണ കാലത്ത് സ്വർണവും നിധിയും സൂക്ഷിച്ചിരുന്നത് ഈ ബി നിലവറയിലായിരുന്നു. ഈ നിലവറയുടെ വാതിൽ നേരിട്ടു തുറന്നാൽ അപകടമുണ്ടാകുന്ന തരത്തിലാണ് നിർമ്മിച്ചിരുന്നത്. മറ്റു നിലവറകളിൽ നിന്നു ബി നിലവറയിൽ സ്വർണം നിക്ഷേപിക്കുന്നതിനു പ്രത്യേക അറകളുണ്ടായിരുന്നു. രാജകൊട്ടാരത്തിൽ നിന്നു ബി നിലവറയ്ക്കുള്ളിൽ പ്രവേശിക്കുന്നതിനു പ്രത്യേക വഴിയുണ്ടായിരുന്നതായും ചരിത്ര രേഖകളിലുണ്ട്.

ഇത്രയും ചരിത്രപരമായ രേഖകൾ നിലനിൽക്കെ ബി നിലവറ തുറക്കണം എന്നാവശ്യപ്പെടുന്നത്  വളരെ ആസൂത്രിതമാണെന്ന് കരുതപ്പെടുന്നു. ഇതിനുപിന്നിൽ ഹിന്ദു ഉന്മൂലനമാണോ ലക്ഷ്യം വെയ്ക്കുന്നതെന്നും അധികൃതർ വ്യക്തമാക്കണം 

Show More

Leave a Reply

Your email address will not be published. Required fields are marked *

Close