ഓണ്‍ലൈന്‍ സ്പെഷ്യല്‍

ഇ.എം.എസ് കളം മാറ്റിച്ചവിട്ടി: അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള

കൊച്ചി: കേസരി വാരികയിൽ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള എഴുതിയ കര്‍മ്മകാണ്ഡത്തിലെ യാതനയുടെ ഏടുകള്‍ എന്ന മുഖലേഖനം ശ്രദ്ധയാകർഷിക്കുന്നു. അതിൽ അടിയന്തിരാവസ്ഥയിലെ ഇ എം എസ് നിലപാടുകളെ അദ്ദേഹം വ്യക്തമായി തുറന്നു കാട്ടുന്നു.

ഇ.എം.എസ് കളം മാറ്റിച്ചവിട്ടി

അടിയന്തരാവസ്ഥക്കെതിരെ ജീവന്‍മരണ പോരാട്ടത്തിന് ഏ.കെ.ഗോപാലന്‍ ആഹ്വാനം നല്‍കിയെങ്കിലും ഇ.എം.എസ്.അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രായോഗിക നിലപാടുകളിലൂടെ പോയാല്‍ മതിയെന്ന പക്ഷക്കാരനായിരുന്നു. അന്ന് പാര്‍ട്ടി സ്വീകരിച്ച നിലപാട് ഇ.എം.എസ്. തന്നെ എഴുതിവെച്ചിട്ടുള്ളത് ഇപ്രകാരമാണ്….

‘പൗരസ്വാതന്ത്ര്യങ്ങളും ജനാധിപത്യാവകാശങ്ങളും വീണ്ടെടുക്കുന്നതിന്റെ സാധ്യത അങ്ങേയറ്റം വിരളമാണ്. മിക്കവാറും ഇല്ലെന്നുതന്നെ പറയാം. ഈ കാര്യത്തില്‍ ഏകാ ഭിപ്രായം ഉണ്ടായിരുന്നെങ്കിലും അറിയപ്പെടുന്ന സമുന്നത നേതാക്കളിലൊരു വിഭാഗം നിയമവിധേയമായി തന്നെ പ്രവര്‍ത്തിക്കണമെന്നതായിരുന്നു കേന്ദ്രകമ്മറ്റിയിലെ ഭൂരിപക്ഷത്തിന്റെ നിര്‍ദ്ദേശം’. (കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ 3-ാം വാള്യം -ഇ.എം.എസ്. പേജ് 167) ഇതുകൊണ്ടാവാം ഇ.എം.എസ്. തന്നെ അടിയന്തരാവസ്ഥക്ക് കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്ന തെറ്റായ തിയറി അവതരിപ്പിക്കാനിടയായത്.

ഏ.കെ.ജി. രക്തസാക്ഷിയായി
ഇ.എം.എസ്സും കൂട്ടരും കാണിച്ച തെറ്റായ നിലപാടിനെതിനെതിരെ ഏ.കെ.ഗോപാലന്‍ നിലപാട് സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതാന്ത്യവും ഇത്തരമൊരു പോരാട്ടത്തില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നായിരുന്നു. സി.പി.എം. ഈ സത്യം തമസ്‌കരിച്ചെങ്കിലും ചരിത്രകാരന്മാര്‍ അത് രേഖപ്പെടുത്തിയിട്ടുണ്ട്. ഏ.കെ.ജി. അവസാനമായി പങ്കെടുത്ത യോഗം ചെറിയാന്‍ ഫിലിപ്പ് തന്റെ പുസ്തകമായ ‘കാല്‍നൂറ്റാണ്ടില്‍’ വിവരിച്ചിട്ടുള്ളത് ഇപ്രകാരമാണ്. ‘ആരോഗ്യനില വഷളായിട്ടും ഏ.കെ.ജി.അടിയന്തരാവസ്ഥക്കെതിരെ പോരാട്ടം സംഘടിപ്പിച്ചു.’ വിവിധ സംസ്ഥാനങ്ങളില്‍ അദ്ദേഹം പര്യടനം നടത്തി. കേരളത്തില്‍ യോഗങ്ങളിലും പ്രസംഗിച്ചു. 1976 ഡിസംബറില്‍ ഏ.കെ.ജി. ജന്മനാടായ പെരളശ്ശേരിയില്‍ നിരോധനം ലംഘിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു. ഹാന്‍ഡ് മൈക്കിലൂടെയുള്ള അദ്ദേഹത്തിന്റെ ദൃഢസ്വരം ഉള്‍പ്പുളകത്തോടെയാണ് നാട്ടുകാര്‍ ശ്രവിച്ചത്. മൈക്ക് ഉപയോഗിക്കരുതെന്ന് സ്ഥലത്തെത്തിയ സബ് ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ടു.

‘ഞാന്‍ ഇവിടെ ജനിച്ചു വളര്‍ന്നവനാണ്. എന്റെ ശബ്ദം ഇവിടത്തുകാര്‍ക്ക് കേള്‍ക്കണം’ എന്നു പറഞ്ഞുകൊണ്ട് ഏ.കെ.ജി. പോലീസുകാര്‍ക്ക് നേരെ കയ്യോങ്ങി. ആ വികാരത്തള്ളിച്ചയില്‍ ഏ.കെ.ജി.യുടെ കൈകളും ശരീരവും തളര്‍ന്നു. അടുത്ത ദിവസം ഏ.കെ.ജിയെ കണ്ണൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു’.

മുഖലേഖനത്തിന്റെ പൂർണ്ണ രൂപം കേസരിയിൽ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കു http://www.kesariweekly.com/article/893

Show More

Leave a Reply

Your email address will not be published. Required fields are marked *

Close