ഓണ്‍ലൈന്‍ സ്പെഷ്യല്‍

ജാതീയത ഇല്ലാതാക്കാൻ എന്തു ശ്രമമാണ് ആർ.എസ്.എസ് നടത്തുന്നത്..?

ജാതി ഇന്നത്തെ സാഹചര്യത്തിൽ  ഒരു യാഥാര്ത്ഥ്യവും ജാതി വെറി ഒരു അനാചാരവുമാണെന്നാണ് ആർ.എസ്.എസ് നിലപാട്. ജാതി വെറി ഇല്ലാതാക്കുന്നതിനും ഹിന്ദുസമാജ ഏകീകരണത്തിനുമായി സംഘം സംഘത്തിനുള്ളിൽ  തന്നെ മാതൃകാപരമായ സമീപനം സ്വീകരിച്ചു.

വിശ്വഹിന്ദുപരിഷദിന്റെ സ്ഥാപനം തന്നെ ജാതി വെറി ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിന്റെ ആദ്യപടിയായിരുന്നു. ഭാരതത്തിലെ മുഴുവന് സംന്യാസി ശ്രേഷ്ഠരുടേയും സാന്നിദ്ധ്യത്തില് ഹൈന്ദവാ സോദരാ സര്വ്വേ എന്ന ആപ്തവാക്യം ഉയര്ത്തിപ്പിടിച്ചുകൊണ്ടാണ് വിശ്വ ഹിന്ദുപരിഷദിന്റെ സ്ഥാപനം ഉഡുപ്പിയില് നടന്നത്. ജാതി വെറിക്കെതിരായ പ്രഖ്യാപനം ആ സമ്മേളനം നടത്തി. തുടരുന്നുള്ള വി.എച്ച്.പി പ്രവര്ത്തനത്തില് വനവാസി, പിന്നോക്ക വിഭാഗ മേഖലകളില് നല്ല പ്രവര്ത്തനം തന്നെ കാഴ്ചവച്ചിട്ടുണ്ട്.

ജാതി വെറിക്കെതിരായി നടക്കുന്ന പ്രവര്ത്തനങ്ങളില് സംഘം സഹകരിക്കുന്നു. ആര്.എസ്.എസ്സിന് സംഘടനാ പരമായി ഒരു സമരസംഘടനാ സ്വഭാവമല്ല ഉള്ളത്. അതിനാല് സ്വയംസേവകര്ക്ക് ഇത്തരം കാര്യങ്ങള് നിര്വ്വഹിക്കുന്നതിനുള്ള പ്രേരണ നല്കുകയാണ് സംഘം ചെയ്യുന്നത്. ആര്.എസ്.എസ് എന്തു ചെയ്യുന്നു എന്നു ചോദിച്ചാല് അതിനുത്തരം എല്ലാ കാര്യങ്ങളിലും ശാഖ നടത്തുന്നു എന്നതാവും. ശാഖയിലൂടെ സ്വയംസേവകന് ലഭിക്കുന്ന പ്രേരണ വളരെ വലുതാണ്. 

നാനാജി ദേശ്മുഖും ഏകനാഥ് റാനഡേയും ഭാസ്കര് റാവുജിയും അടക്കം പേരറിയുന്നതും അറിയാത്തതുമായ ആയിരക്കണക്കിന് കാര്യകര്ത്താക്കളെ സൃഷ്ടിച്ച് സമൂഹ നന്മക്കും രാഷ്ട്രത്തിന്റെ പരം വൈഭവത്തിനും വേണ്ടി ഉപയോഗപ്പെടുത്തുന്ന രീതിയില് വളര്ത്തിയെടുക്കുന്നത് ശാഖയിലൂടെയാണ്.

ജാതി വെറിക്കെതിരായി സംഘം ചെയ്യുന്ന ഒരു ചെറിയ കാര്യം ശ്രദ്ധിക്കാം. ചിലപ്പോള് ഏകദിന ശിബിരങ്ങള് പതിവുണ്ട്. അത്തരം ദിവസങ്ങളില് ഭക്ഷണം സ്വയംസേവകരോട് സ്വന്തം വീടുകളില് നിന്നും കൊണ്ടുവരാന് നിര്ദ്ദേശം നല്കും. സംഘമണ്ഡല കൂടി (വട്ടത്തില് ഇരുന്ന്) മുഖ്യശിക്ഷകന് വിസില് മുഴക്കുമ്പോള് സ്വന്തം കയ്യിലുള്ള ഭക്ഷണ പൊതി, തൊട്ടടുത്തിരിക്കുന്ന സ്വയംസേവകന്റെ കയ്യില് നല്കുന്നു. അടുത്ത വിസില് മുഴങ്ങുന്നതു വരെ ഭക്ഷണ പൊതി പരസ്പരം കൈമാറി പൊയ്ക്കൊണ്ടേ ഇരിക്കും. രണ്ടാമത്തെ വിസില് മുഴങ്ങുന്നതോടെ ഏതു ഭക്ഷണപൊതിയാണോ നമ്മുടെ കയ്യില് ഇരിക്കുന്നത് അതു നമുക്ക് ഭക്ഷിക്കാം.

 ആഢ്യ നമ്പൂതിരി ഗൃഹത്തില് നിന്നും വരുന്ന സ്വയംസേവകന് ചിലപ്പോള് ലഭിക്കുക എസ്.സി കോളനിയില് നിന്നു വരുന്ന സ്വയംസേവകനെ വീട്ടില് പാകം ചെയ്ത ഭക്ഷണമായിരിക്കും. ഒരു മനസ്താപവുമില്ലാതെ സ്വയംസേവകര് അതു ഭക്ഷിച്ച് പാത്രം കഴുകി വക്കുന്നു. ഇപ്പോള് ഇതു വലിയ അത്ഭുതമല്ലായിരിക്കാം. എന്നാല് അറുപതോ എഴുപതോ വര്ഷം മുമ്പ് ഉത്തരഭാരതത്തിലും എന്തിന് കേരളത്തിലും ഈ രീതിയില് പ്രവര്ത്തിക്കാന് കഴിഞ്ഞത് സംഘത്തിന്റെ ജാതി വെറിക്കെതിരായ ഉറച്ച നിലപാടുകൊണ്ടാണ്.

കുറച്ചുനാള് മുമ്പ് വരെ വിശ്വകര്മ സമുദായത്തിലെ അഞ്ചു വിഭാഗങ്ങളും വിഘടിച്ച് തങ്ങളാണ് കേമന് എന്ന ധാരണയോടെ കഴിഞ്ഞവരാണ്. ധാരാളം സ്വയം സേവകര് വിശ്വകര്മ സമുദായത്തില് ഉണ്ട്. ഒരു പക്ഷെ സംഘ സാന്നിധ്യം കൊണ്ടാവാം ഇന്ന് സ്തിഥി വളരെ മാറിയിരിക്കുന്നു. ജാതീയമായ അതിര് വരമ്പുകള് വിശ്വകര്മ സമുദായത്തില് മാഞ്ഞു പോയികൊണ്ടിരിക്കുന്നു എന്ന് പറയാം(സത്വം നിലനിര്ത്തികൊണ്ട് തന്നെ).

 പണ്ട് കാലത്ത് വിശ്വകര്മ സമുദായത്തില് ആശാരി വിഭാഗത്തില് പെട്ടവരും തട്ടാന് വിഭാഗത്തില് പെട്ടവരും തമ്മില് വിവാഹം കഴിക്കുമായിരുന്നോ ?..ഇന്ന് അത് വളരെ സാധാരണം ആയിരിക്കുന്നു . ഇതുപോലെ വിശാല ചിന്താഗതി വിശ്വകര്മ വിഭാഗത്തില് ഉണ്ടായതു സംഘ സാന്നിധ്യം കൊണ്ടാണന്നു ഞാന് വിശ്വസിക്കുന്നു. ജാതിക്കുള്ളിലെ ജാതി ചിന്താഗതിയെ തൂത്തെരിഞ്ഞപോലെ ജാതികള് തമിലുള്ള മേല്കോയ്മ മനോഭാവവും സംഘം ഒരു നാള് ഇല്ലാതാക്കും. ഒരു സംശയവും വേണ്ട.

Show More

1 thought on “ജാതീയത ഇല്ലാതാക്കാൻ എന്തു ശ്രമമാണ് ആർ.എസ്.എസ് നടത്തുന്നത്..?”

  1. your explanation itself indicates the caste discrimination. if you really want to abolish castism in India especially in Hindu religion : remove the column in school registration when taking an admission. reservation only to deserving community economically backward that also adopt these children upto their completion of education to receive a job pay directly all expenses by government of india irrespective of their skill and quality in education.

Leave a Reply

Your email address will not be published. Required fields are marked *

Close