സോഷ്യൽ മീഡിയ

 കമ്മ്യൂണിസ്റ്റ് ക്രിമിനലുകളുമായുള്ള ചങ്ങാത്തം ഈ നടന്‍റെ അധഃപതനത്തിന് കാരണമാക്കി

കൊച്ചി: സിനിമയിൽ വേരുറപ്പിക്കാൻ കമ്മ്യൂണിസ്റ്റ് ഗുണ്ടകളുമായുള്ള ചങ്ങാത്തം ദിലീപിന്റെ അധഃപതനത്തിന് കാരണമാക്കി. ഈ  ബന്ധങ്ങളുടെ ഭാഗമായിട്ടാണ് നടിയെ പീഡിപ്പിച്ച കേസിൽ ഗൂഡാലോചന നടന്നിട്ടില്ലെന്ന മുഖ്യന്റെ പരാമർശവും പിന്നീട് പൊതുജന പ്രക്ഷോഭങ്ങളെ തുടർന്ന് ദിലീപിനെ അറസ്റ്റ് ചെയ്യേണ്ടി വന്നതും.

കറകളഞ്ഞ ഇടതുപക്ഷ അനുഭാവിയാണെന്നുള്ള ഒരു പ്രധാന തെളിവാണ് പോലീസ് അറസ്റ്റ് രേഖപെടുത്തിയപ്പോൾ അനുഭവപ്പെട്ട ദേഹാസ്വാസ്ഥ്യം. മുൻപ് സഖാവ് ജയരാജനും പോലീസ് പിടിയിലായപ്പോൾ ഈ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. മറ്റൊരു ലക്ഷണം ജയിൽ മാറ്റം ആവശ്യപ്പെടലാണ്. തന്നെ ആലുവയിൽ നിന്നും കാക്കനാട്ടേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടിരുന്നു. ടിപി വധക്കേസ് പ്രതികളും ഈ ലക്ഷണങ്ങൾ കാണിച്ചിരുന്നു.

മഹാരാജാസ് കോളേജിലെ പഠനകാലത്തും പിന്നീട്  മിമിക്രി രംഗത്തേക്ക് കടന്നപ്പോഴും  കോൺഗ്രസ്സ് യുവജന സംഘടനകളുടെ അനുഭാവിയായിരുന്നു ദിലീപ്. അതിന്റെ പ്രധാന കാരണം കോൺഗ്രസ് പാർട്ടി മിമിക്രി ആദർശമാക്കി നടക്കുന്ന പ്രസ്ഥാനം ആയതുകൊണ്ടും ഏറ്റവും നല്ല മിമിക്രി കലാകാരൻ ആകുന്നതിന് വലതുപക്ഷ രാഷ്ട്രീയം ആവശ്യമാണെന്ന തിരിച്ചറിവ് ഉണ്ടായതിൽ നിന്നുകൂടിയാണ് .

സിനിമാ രംഗത്തേക്കുള്ള ദിലീപിൻറെ വരവ് വളരെ പെട്ടന്നായിരുന്നു. ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഹൈജാക്ക് ചെയ്തു വെച്ചിരുന്ന സിനിമാ മേഖലയിൽ പിടിച്ചുനിൽക്കാൻ ദിലീപിന് ഇടത് പക്ഷ പ്രസ്ഥാനങ്ങളിലേക്ക് ചേക്കേറേണ്ടി വന്നു. ഇടതുപക്ഷ ബന്ധങ്ങൾക്ക്‌ തുടക്കം കുറിച്ച ദിലീപിന് പിന്നീട് സിനിമാ മേഖലയിൽ പിന്നോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

ഒരു സിനിമാ നടൻ എന്ന നിലയിൽ, സിനിമയിലേക്ക് ആവശ്യമായ വില്ലത്തരങ്ങളും വിളച്ചിലും കാണിക്കാൻ  വേണ്ട ആദ്യ പാഠങ്ങൾ പകർന്നു കിട്ടിയത് സഖാക്കളുടെ ചെമ്പടയിലൂടെയാണ്. ചെമ്പടയിൽ  നിന്ന് പഠിച്ച കുതികാൽ വെട്ടും പാരവെപ്പുമൊക്കെ പിന്നീട് വ്യക്തി ജീവിതത്തിൽ തനിക്ക് ഏറെ ഗുണപ്രദമായിട്ടുണ്ടെന്നും ദിലീപ് സ്വകാര്യമായി സമ്മതിക്കാറുണ്ടായിരുന്നു. ഈ രാഷ്ട്രീയ ബാന്ധവമാണ് താരസംഘടനയിലെ പ്രമുഖരും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകരുമായ നടന്മാർ ദിലീപിനെ പിന്തുണച്ച് അമ്മയുടെ വാർത്താസമ്മേളനത്തിൽ എത്തിയതിന് കാരണം.

സിനിമയിൽ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ ഉഗ്ര വിഷധാരികളായ ഇടത് സഹയാത്രികരും അവരുമായി ബന്ധപ്പെട്ട ക്രിമിനൽ സംഘങ്ങളുമായിരുന്നു ഈ നടന്റെ സുഹൃത് വലയങ്ങളിൽ. ഈ ബന്ധങ്ങൾ തന്നെയാണ് ഒരു കലാകാരനെ അധഃപതനത്തിന്റെ പടുകുഴിയിൽ എത്തിച്ചതും ഒടുവിൽ ജയിലിൽ വരെ എത്തിച്ചതും.

സിനിമാ മേഖലയിലെ കമ്മ്യൂണിസ്റ്റ് ക്രിമിനൽ ബന്ധങ്ങളുടെ വേരോട്ടത്തിന് ശക്തിപകരനാണ് പല പ്രമുഖ നേതാക്കളുടെ മക്കളെയും വെള്ളിത്തിരയിലെത്തിച്ച്  ചെറിയ വേഷങ്ങൾ നൽകുന്നത്. ഇതുവഴി തങ്ങളുടെ മാഫിയ ബന്ധങ്ങളെ വളർത്തി സിനിമയിൽ തങ്ങളുടേതായ സാമ്രാജ്യം കെട്ടിപ്പെടുത്താനാണ് ഇത്തരം ക്രിമിനലുകൾ ശ്രമിക്കുന്നത്.

അതാണ്‌ അമ്മമാര്‍ പിള്ളാരോട് എപ്പോഴും പറയുന്നത്… “ചീത്ത കൂട്ടുകെട്ടില്‍ പെടരുത് എന്ന് ” സംസര്‍ഗെ ഗുണേ ദോഷേ…..എന്നാണല്ലോ പ്രമാണം

Show More

3 thoughts on “ കമ്മ്യൂണിസ്റ്റ് ക്രിമിനലുകളുമായുള്ള ചങ്ങാത്തം ഈ നടന്‍റെ അധഃപതനത്തിന് കാരണമാക്കി”

  1. The Tragedy of Dileep has put ALL Other major issues like MUNNAR EVICTION,Dengue Fever deaths ,etc etc in back yard.
    Who should thank whom?

  2. അപ്പോൾ ശാഖയിൽ പോയതും എ ബി വി പി സ്ഥാനാർത്ഥി ആയതുമൊക്കെ പരിശീലന കളരിയായിരുന്നല്ലെ? ക്രിമിനാലിറ്റി അതായതു കുറ്റവാസന ചിലർക്കു രക്തത്തിൽ കിട്ടുന്നതാണ്. ഇതൊരു പുതിയ മുഖം അവതരിപ്പിക്കാനുള്ള ശ്രമമാണെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. കോടികൾ മുടക്കി പ്രചരണ യുദ്ധമല്ലെ. നടക്കട്ടെ. ദുർമാർഗ്ഗികളുടെ നാവിന് ക്ലച്ചും ബ്രേക്കുമില്ലല്ലൊ? എല്ലാം കഴിഞ്ഞ് ഇനി കമ്യൂണിസ്റ്റുകളെ ഇടക്കിട്ടാലേ രക്ഷപ്പെട്ട എന്നു നിയമോപദേശം വല്ലതും കിട്ടിയിട്ടുണ്ടോ? ഗോപാലകൃഷ്ണൻ സാറും മലക്കം മറിഞ്ഞു കണ്ടു. അടുത്ത ഇര ആരാണാവോ?

Leave a Reply

Your email address will not be published. Required fields are marked *

Close