വാർത്തകൾ

‘സൈന്യത്തിൽ ചേരും, അച്ഛനെക്കൊന്ന പാകിസ്ഥാനോട് പകരം ചോദിക്കും’ എട്ട് വയസ്സുകാരി കാജലും ഏഴ് വയസ്സുകാരൻ കാർത്തികും

ഇവിടെ തളിരിടും ഒരൊറ്റ മൊട്ടും വാടി കൊഴിഞ്ഞു വീഴില്ല 

ന്യൂഡൽഹി: ഓരോ ഭാരതീയർക്കും അഭിമാനിക്കാം ഈ കുഞ്ഞുമക്കളെ ഓർത്തുകൊണ്ട്. ഇവർ ഭാരതത്തിന്റെ അഭിമാനം. നിയന്ത്രണ രേഖയിലെ കെറാൻ സെക്‌ടറിൽ ഉണ്ടായ പാക് വെടിവയ്‌പിൽ കൊല്ലപ്പെട്ട രണ്ട് സൈനികരിൽ ഒരാളായ ലാൻസ് നായിക് രഞ്ജിത് സിംഗിന്റെ മക്കളുടേതാണ് ഈ പ്രതികരണം. 

‘സൈന്യത്തിൽ ചേരും, അച്ഛനെക്കൊന്ന പാകിസ്ഥാനോട് പകരം ചോദിക്കും’ എട്ട് വയസ്സുകാരി കാജലും ഏഴ് വയസ്സുകാരൻ കാർത്തിക്കും പ്രതികരിക്കുമ്പോൾ ദേശസ്നേഹികൾ ഒന്നടങ്കം പറയുന്നു ഇവരാണ് ഭാരത മക്കൾ. 

കാർത്തികിന് സൈന്യത്തിൽ ചേർന്ന് നല്ലൊരു പോരാളിയാകണമെന്ന് ആഗ്രഹിക്കുമ്പോൾ സഹോദരി കാജലിന് ഐ.പി.എസുകാരിയായി പാക് ഭീകരരെ അമർച്ച ചെയ്യണമെന്നാണ് ആഗ്രഹം. കൈ നിറയെ സമ്മാനങ്ങളുമായി മടങ്ങി വരുന്ന തങ്ങളുടെ അച്ഛനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. പക്ഷേ കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലേക്കെത്തിയത് മൂവർണ പതാകയിൽ പൊതിഞ്ഞ പിതാവിന്റെ ചേതനയറ്റ ശരീരമായിരുന്നു. 

വന്ദേ മാതരം 

Show More

Leave a Reply

Your email address will not be published. Required fields are marked *

Close