കണ്ടതും കേട്ടതും

നടിയുടെ പേര് വെളിപ്പെടുത്തി; കമല്‍ഹാസന് വനിതാ കമ്മീഷന്റെ നോട്ടീസ്

ചെന്നൈ: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച കമല്‍ഹാസന് വനിതാ കമ്മീഷന്റെ നോട്ടീസ്. പീഡനത്തിനിരയാകുന്ന സാധാരണക്കാരായ പെൺകുട്ടികളുടെ പേരുകൾ പുറത്തുപറയുമ്പോൾ ഇത്തരത്തിൽ ആരും ഇടപെടുന്നില്ല എന്നത് വേദനാജനകം തന്നെ. സാധാരണ ജനങ്ങൾക്ക് ഒരു നീതിയും പണക്കാർക്ക് മറ്റൊരു നീതിയുമാണോ എന്ന ചോദ്യവും പൊതുസമൂഹം ഉയർത്തുന്നു.

കേസിലെ തന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തകരെ അറിയിക്കുന്നതിനിടയിലാണ് കമല്‍ഹാസന്‍ നടിയുടെ പേര് പരാമര്‍ശിച്ചത്. പേര് പറയുന്നത് നിയമവിരുദ്ധമല്ലെ എന്ന് മാധ്യമപ്രവര്‍ത്തകര്‍ കമല്‍ഹാസനോട് ചോദിച്ചിരുന്നു. എന്നാല്‍ എന്തിനാണ് പേര് മറച്ചുവെയ്ക്കുന്നതെന്നും അവരെ ദ്രൗപദിയെന്ന് വിളിക്കണമെങ്കില്‍ അങ്ങനെയുമാകാമെന്നായിരുന്നു കമല്‍ഹാസന്റെ മറുപടി.

നടിയെന്ന നിലയിലല്ല, സ്ത്രീയെന്ന നിലയിലാണ് അവരെ കാണുന്നതെന്നും നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു. നടിമാരുടെ മാത്രമല്ല, ഓരോരുത്തരുടെയും സുരക്ഷ തനിക്ക് പ്രധാനമാണ്.

Show More

Leave a Reply

Your email address will not be published. Required fields are marked *

Close