വാർത്തകൾ

സെന്‍കുമാറിനെതിരെ രാഷ്ട്രീയ പകപോക്കൽ; ജാമ്യമില്ലാ വകുപ്പ് പ്രാകാരം കേസെടുത്തു

തിരുവനന്തപുരം: സെന്‍കുമാറിനെതിരെ രാഷ്ട്രീയ പകപോക്കലുമായി സംസ്ഥാന സർക്കാർ. വിവാദ പരാമര്‍ശം നടത്തിയെന്ന പേരില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ കേസെടുത്തു. സൈബര്‍ പോലീസാണ് കേസെടുത്തിട്ടുള്ളത്. ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. വിവാദഅഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്‌ക്കെതിരേയും പകപോക്കൽ കേസെടുത്തിട്ടുണ്ട്.

പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തലുള്ള പരാമര്‍ശം നടത്തി എന്നു ചൂണ്ടിക്കാണിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പികെ ഫിറോസ് അടക്കമുള്ളവര്‍ സര്‍ക്കാരിനും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നിയമോപദേശം തേടിയതും. പിന്നീട് രാഷ്ട്രീയ പകപോക്കലിന് വേണ്ടി കേസ് എടുക്കുകയും ചെയ്തത്.

Show More

Leave a Reply

Your email address will not be published. Required fields are marked *

Close