വാർത്തകൾ

ദിലീപിന്റെ കയ്യേറ്റത്തിന് കൂട്ടുനിന്നത്  മന്ത്രി; പകരം ബന്ധുവിനു സിനിമയിൽ വേഷം

കൊച്ചി: നടൻ ദിലീപിനെതിരെ ഉയർന്ന പരാതി ആദ്യം അട്ടിമറിക്കാൻ ശ്രമിച്ചതിന് പിന്നിലുള്ള ഗൂഡാലോചന മറനീക്കി പുറത്തുവരുന്നു. ആഡംബര സിനിമാശാല  ഡി സിനിമാസ് നിർമിക്കാൻ ദിലീപ് ചാലക്കുടിയിലെ ഒരേക്കർ സർക്കാർ ഭൂമി വ്യാജ ആധാരങ്ങൾ ചമച്ചു കൈവശപ്പെടുത്തിയെന്ന പരാതിയിൽ നടപടി തുടങ്ങിയ ജില്ലാ ഭരണകൂടത്തെ തടഞ്ഞത് ഒരു മന്ത്രിയെന്ന് ആക്ഷേപം. പ്രത്യുപകാരമായി മന്ത്രിയുടെ അടുത്ത ബന്ധുവിന്  സിനിമയിൽ അഭിനയിക്കാൻ അവസരം നൽകിയ ദിലീപ് ഉയർന്ന പ്രതിഫലം നൽകുകയും  ചെയ്തെന്നാണു ലഭിക്കുന്ന സൂചന.

കയ്യേറ്റവുമായി ബന്ധപ്പെട്ടു നടന്ന ആരോപണത്തിൽ ആരോപണത്തിൽ വാസ്തവം ഉണ്ടെന്ന്  കണ്ടെത്തിയ ഹൈക്കോടതി, ലാൻഡ് റവന്യു കമ്മിഷണറോട് അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു. കമ്മിഷണറുടെ നിർദേശപ്രകാരം അന്വേഷണം നടത്തിയ തൃശൂർ കലക്ടർ  ദിലീപിന് അനുകൂലമായ റിപ്പോർട്ടാണു നൽകിയത്. പ്രബല രാഷ്ട്രീയ പാർട്ടിയുടെ നേതാവായ ഇന്നത്തെ ഒരു മന്ത്രിയുടെ സ്വാധീനത്തെ തുടർന്നാണു കലക്ടർ അനുകൂല റിപ്പോർട്ടു നൽകിയതെന്നാണു വിവരം.

Show More

Leave a Reply

Your email address will not be published. Required fields are marked *

Close