വാർത്തകൾ

മധ്യപ്രദേശിലെ തോൽവിക്ക് കാരണം വാസ്തു ദോഷം: കോൺഗ്രസ്സ് 

ഭോപ്പാൽ: കഴിഞ്ഞ 14 വര്‍ഷത്തിനിടയ്ക്കുള്ള മധ്യപ്രദേശ്  തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെട്ടത് ജനങ്ങളുടെ പിന്തുണ കുറഞ്ഞതുകൊണ്ടല്ല.  വാസ്തുദോഷമാണ് ഈ പരാജയങ്ങള്‍ക്ക് കാരണം എന്നാണ് മധ്യപ്രദേശ് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയുന്നത്.

ഇന്ദിരാഭവന്റെ  വിശ്രമമുറികള്‍ വാസ്തു അനുസരിച്ചല്ല പണികഴിപ്പിച്ചിരിക്കുന്നതെന്നാണ് 2003ല്‍ കെട്ടിടം പരിശോധിച്ച വാസ്തുവിദഗ്ധര്‍ പറഞ്ഞത്. ഇതാണ് തോൽവിക്ക് കാരണമെന്നും കോൺഗ്രസ്സ് നേതാക്കൾ പറയുന്നു. വിശ്രമമുറികളും കുളിമുറികളും ജലസംഭരണിയും മാറ്റി സ്ഥാപിച്ച്, 2018 ല്‍ തിരഞ്ഞെടുപ്പിനൊരുങ്ങാനാണ് കോണ്‍ഗ്രസ്സ് ലക്ഷ്യമിടുന്നത്.

Show More

Leave a Reply

Your email address will not be published. Required fields are marked *

Close