വാർത്തകൾ

നഴ്‌സുമാരുടെ സമരം ശരിയല്ല – കോടിയേരി

തിരുവനന്തപുരം: നഴ്‌സുമാര്‍  നടത്തി വരുന്ന സമരം ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആശുപത്രികളിലെ സമര പ്രഖ്യാപനം ഒരു പാട് ചര്‍ച്ചകള്‍ക്ക് ശേഷം ആലോചിച്ച് മാത്രമേ നടത്താവു എന്നതാണ് കോടിയേരിയുടെ നിലപാട്.

നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ചാലെ ചര്‍ച്ചയ്ക്കുള്ളൂ എന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്  പിന്നാലെയാണ് കോടിയേരിയുടെ തിരു മൊഴി എന്നതും ശ്രദ്ധേയമാണ്. എസ്മയൊന്നും പ്രയോഗിക്കില്ലെന്ന് കരുതി സന്ദര്‍ഭം മുതലെടുത്ത് എന്ത് പ്രശ്‌നവുമാവാമെന്ന് കരുതരുതെന്നും കോടിയേരി ഭീഷണിപ്പെടുത്തുന്നു.

ഇതിനിടയിൽ നേഴ്‌സുമാരുടെ സമരം ബുധനാഴ്ച വരെ നീട്ടിവെക്കുന്നതായി യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ വ്യക്തമാക്കി. 

Show More

Leave a Reply

Your email address will not be published. Required fields are marked *

Close