വേള്‍ഡ് ഫോക്കസ്

അല്‍-ഖ്വയ്ദ ഇന്ത്യയില്‍ ശക്തമെന്ന് യുഎസ്

വാഷിങ്ടണ്‍: ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ അല്‍-ഖ്വയ്ദയുടെ പ്രവര്‍ത്തനം ശക്തമാണെന്ന് അമേരിക്ക. അഫ്ഗാനിസ്ഥാന്‍ മുഖ്യകേന്ദ്രമായ ഇവര്‍ക്ക് നൂറുകണക്കിന് അംഗങ്ങളുണ്ട്. ബംഗ്ലാദേശിലും ഭീകരര്‍ ശക്തിപ്രാപിക്കുന്നതായും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഭീകരവിരുദ്ധ വിഭാഗം വ്യക്തമാക്കി. യുഎസ് ഭീകരവിരുദ്ധ ആഭ്യന്തര സുരക്ഷായോഗത്തില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

അഫ്ഗാനിസ്ഥാനിലെ ഹേല്‍മാന്‍ഡ്, കാണ്ഡഹാര്‍, കാബൂള്‍, പാക്തിക, ഗസ്‌നി, ന്യൂറിസ്ഥാന്‍ പ്രവിശ്യ എന്നിവിടങ്ങളിലെല്ലാം പത്ത് വര്‍ഷം മുമ്പത്തെക്കാള്‍ ഭീകരര്‍ ശക്തമാണെന്നാണ് പ്രതിരോധ വിദഗ്ധനായ സേത്ത് ജി. ജോണ്‍സ് പറയുന്നത്. ബംഗ്ലാദേശില്‍ ഇവര്‍ ഭാഗികമായി ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.

Show More

Leave a Reply

Your email address will not be published. Required fields are marked *

Close