വേള്‍ഡ് ഫോക്കസ്

ഉറുഗ്വേയില്‍ ഇനി മുതല്‍ മരിജുവാന നിയമവിധേയം

മോണ്ടിവിഡിയോ: ലോകത്ത് ആദ്യമായി, മയക്കുമരുന്നായ മരിജുവാന കച്ചവടം നിയമവിധേയമാക്കുന്ന തെക്കേ അമേരിക്കന്‍ രാജ്യമായി ഉറുഗ്വേ. അടുത്ത ബുധനാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. രാജ്യത്തെ ഫാര്‍മസികള്‍ വഴിയായിരിക്കും മരിജുവാന വില്‍ക്കുക. ഇതിനായി ഫാര്‍മസികളില്‍ രജിസ്റ്റര്‍ ചെയ്യണം. 30-44 പ്രായത്തിന് ഇടയ്ക്കുള്ള 4700 പേര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2013-ല്‍, നിയമപ്രാബല്യത്തിലൂടെ ക്ലബ്ബുകളിലും മറ്റും മരിജുവാന പുകയ്ക്കുന്നതിന് ഉറുഗ്വേ അനുവദിച്ചിരുന്നു. അന്ന് 6600 പേരാണ് മരിജുവാന വീടുകളില്‍ വളര്‍ത്താനായി രജിസ്റ്റര്‍ ചെയ്തത്. മരിജുവാന ഉപഭോക്താക്കള്‍ക്ക് വലിക്കുന്നതിന് 51 ക്‌ളബ്ബുകള്‍ക്കും അനുമതി നല്‍കിയിരുന്നു.

Show More

Leave a Reply

Your email address will not be published. Required fields are marked *

Close