വാർത്തകൾ

നഴ്‌സുമാരുടെ സമരം അടിച്ചമർത്താൻ കണ്ണൂരില്‍ 144 പ്രഖ്യാപിച്ചു

കണ്ണൂർ : ജില്ലയില്‍ 18 ദിവസമായി നടന്നു വരുന്ന നഴ്‌സുമാരുടെ സമരം അടിച്ചമർത്താൻ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടവും പിണറായി സർക്കാരും രംഗത്ത്. ജില്ലയിലെ ഒന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥികള്‍ ഒഴികെയുള്ള എല്ലാവരേയും സമരം നടക്കുന്ന ആശുപത്രികളിലേക്ക് ജോലിക്കായി അയക്കണമെന്ന് നിര്‍ദേശിച്ച് ഇന്ത്യന്‍ പീനല്‍ കോഡിലെ 144-ാം വകുപ്പ് പ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

ഇതോടുകൂടി സർക്കാരിന്റെ ഇരട്ടത്താപ്പ് പുറത്തായിരിക്കുകയാണ്. നഴ്‌സിംഗ് ജോലി ചെയ്യുന്ന എല്ലാവരെയും സർക്കാർ സംരക്ഷിക്കുമെന്നും അവരുടെ ന്യായമായ പ്രശ്നങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കും എന്ന് കവല പ്രസംഗങ്ങൾ നടത്തിയ സർക്കാർ ഇപ്പോൾ അവർക്കെതിരെ ശക്തമായ കരിനിയമങ്ങൾ നടപ്പാക്കാൻ ഒരുങ്ങുകയാണ് .

Show More

Leave a Reply

Your email address will not be published. Required fields are marked *

Close