ഓണ്‍ലൈന്‍ സ്പെഷ്യല്‍

കുഷ്ട രോഗികൾക്ക് സ്വാന്തനമേകിയ ഗോവിന്ദ കത്രെയ്‌ക്കു മുന്നിൽ മദർ തെരേസ ഒന്നുമല്ല

മദർ തെരേസയേ നാം കേട്ടിട്ടുണ്ടാകും. ഗോവിന്ദ കത്രെ, ഇദ്ദേഹത്തെ കുറിച്ച് ഒരു പക്ഷെ നാം കേട്ടിട്ടുണ്ടാകില്ല. ദുരിതമനുഭവിക്കുന്ന എല്ലാ മതസ്ഥർക്കും നാനാതുറയിൽ പെട്ടവർക്കും സമഭാവനയോടെ പ്രവർത്തിച്ച, ഒരു സാധാരണ മനുഷ്യനായി ജീവിച്ച ഈ വ്യക്തി പേരും പ്രശസ്തിയും ഒരിക്കലും ഇഷ്ടപെട്ടിരുന്നില്ല. പക്ഷെ.. ഈ വ്യക്തിയെ കുറിച്ച് നാമറിയുമ്പോൾ മഹായോഗി എന്ന് നാം വിളിക്കുക തന്നെ ചെയ്യും.

കുഷ്ടമെന്ന മഹാരോഗം ബാധിച്ച ഇദ്ദേഹം കുഷ്ട രോഗ നിവാരണത്തിനായ് ജനസേവനത്തിനിറങ്ങി ലോകത്ത് റിക്കാർഡ് സൃഷ്ടിച്ച മനുഷ്യനാണ്. നോബൽ സമ്മാന ജേതാവായ മദർ തെരേസയേക്കാൾ സേവന പ്രവർത്തനങ്ങൾ നടത്തിയെന്ന് പ്രവർത്തന ചരിത്രത്താൽ തെളിയിച്ച ഇദ്ദേഹം സാമൂഹിക അനാചാരത്തിനെതിരെയും പോരാടി വിജയിച്ചു. ഇദ്ദേഹം ആരംഭിച്ച പ്രസ്ഥാനവും സേവന കേന്ദ്രങ്ങളും ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കുഷ്ട രോഗ നിവാരണ കേന്ദ്രങ്ങളാണ്. ഭാരതത്തിൽ ജനിച്ച മഹാനായ ഈ മനുഷ്യനാണ് മാനനീയ. സദാശിവ ഗോവിന്ദ ഖത്രേ.

നാലു പതിറ്റാണ്ട് മുമ്പ് കുഷ്ട രോഗ നിവാരണത്തിനിറങ്ങിയ റെയിൽവേ ജീവനക്കാരനാണ് ശ്രീ സദാശിവ് ഗോവിന്ദ് കത്രേ. ഭയാനകമായ ഈ രോഗം ബാധിച്ച ഖത്രേ അസുഖത്തിൽ നിന്നും സുഖം പ്രാപിച്ച് 1960 മുതൽ കുഷ്ട രോഗികൾക്കൊപ്പം പ്രവർത്തിക്കാൻ ആരംഭിച്ചു. ദാരിദ്ര്യം, നിരക്ഷരത, അന്ധവിശ്വാസം എന്നിവ കൊടികുത്തി വാണ, പടർന്നു പിടിക്കുന്ന കുഷ്ഠരോഗ മേഖലകൂടിയായ ചമ്പ കേന്ദ്രീകരിച്ചും പിന്നീട് ഭാരത മാസകലം വ്യാപിക്കുകയും ചെയ്ത നിവാരണ പ്രവർത്തനങ്ങൾ മാനവ സേവയുടെ ഉദാത്തമായ ആവിഷ്കാരമായിരുന്നു.

കുഷ്ഠരോഗികളെ സമൂഹവും കുടുംബവും അവജ്ഞയോടെ പുറന്തള്ളുന്ന അനാചാരങ്ങൾ നിലനിന്ന ഒരു കാലഘട്ടം. വിദ്വേഷത്തോടെയാണ് രോഗികളോട് പെരുമാറിയിരുന്നത്. അജ്ഞരായ സമൂഹം ഈ രോഗം മുൻ ജന്മ പാപങ്ങളുടെ പ്രതിഫലമാണെന്ന് വിശ്വസിച്ചിരുന്നു. ഈ കാലത്താണ് 1901 നവംബർ 23ന് മധ്യപ്രദേശിലെ ഗുണ ജില്ലയിൽ സദാശിവ ഗോവിന്ദ് കത്രെ ജനിച്ചത്.
പിതാവിന്റെ മരണശേഷം എട്ട് വർഷത്തോളം ഝാൻസിയിലുള്ള തന്റെ അമ്മാവന്റെ കീഴിലായിരുന്നു ആയിരുന്നു കുടുംബം. 1928 ൽ റെയിൽവേയിൽ ഒരു ജോലി ലഭിച്ചു. 1930 ൽ അദ്ദേഹത്തിന്റെ വിവാഹവും കഴിഞ്ഞു. ഒരു മകളും അവർക്ക് ജനിച്ചു.

റയിൽവേയിൽ ജോലി ചെയ്യുമ്പോൾ 1943 ൽ രാഷ്ട്രീയ സ്വയംസേവക സംഘവുമായി പരിചയപ്പെട്ടിരുന്നു. നല്ലൊരു പത്നിയായിരുന്നു ബ്യൊലൈക്ക് നല്ല സാമൂഹിക കാഴ്ച്ചപാട് ഉണ്ടായിരുന്നു. കുടുംബം സന്തുഷ്ടമായി ജീവിച്ച് വരുമ്പോഴാണ് നിർഭാഗ്യവശാൽ ഭാര്യ പാമ്പ് കടിയേറ്റ് മരിക്കുന്നത്. തന്റെ ചെറിയ മകൾ പ്രഭാവതിയേയും ഖത്രേ ജിയേയും ഭാര്യയുടെ മരണം ഏറെ പ്രതിസന്ധിയിലാക്കി. ഉത്തരവാദിത്വം പൂർണ്ണമായി ഖത്രേ ജിയിൽ വന്നു.

ഇവരുടെ ജീവിതം ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞു. ഈ സമയത്താണ് അശനിപാതം പോലെ ഖത്രേക്ക് കുഷ്ഠം രോഗം ബാധിച്ചത്. ക്രമേണ ആളുകൾ അതു അറിഞ്ഞ് അദ്ദേഹത്തെ ഒഴിവാക്കാൻ തുടങ്ങി. നാട്ടുകൂട്ടം പുറന്തള്ളാൻ തീരുമാനിച്ചു. വേറെ വാസസ്ഥലം തയ്യാറാക്കി, ജന സമ്പർക്കമില്ലാത്ത ജീവിതത്തിലേക്ക് കുടിയിറക്കപ്പെട്ടു. അദ്ദേഹം പുത്രിയെ അകലെ ഒരു സ്ഥലത്ത് നിർത്തി പഠിപ്പിക്കുവാനുള്ള കാര്യങ്ങൾ ചെയ്തു.
ഗ്രാമത്തിൽ നിന്നും പുറത്തായ അദ്ദേഹം അന്നത്തെ സർസംഘചാലകായ പൂജനീയ മാധവ സദാശിവ ഗോൾവൾക്കറെ കാണുവാൻ തീരുമാനിച്ചു. അങ്ങനെ ആ സമാഗമം ഉണ്ടായി. തന്റെ വിഷമതകളാടൊപ്പം കുഷ്ഠരോഗികൾ അനുഭവിക്കുന്ന ദുരിതവും അവരോടുള്ള സമൂഹത്തിന്റെ അവജ്ഞയും ഈ വ്യവസ്ഥിതിക്കെതിരെയുള്ള സാംസ്കാരിക ഇടപ്പെടലിന്റെ ആവശ്യകതയും ഗുരുജിയുമായി പങ്കുവച്ചു. ഇത് ഐതിഹാസികമായ ഒരു സാമൂഹിക പരിഷ്കാരത്തിന്റെ തുടക്കമായിരുന്നു.

ഇതിനിടയിൽ പഠിച്ച് വളർന്ന മകൾക്ക് വിവാഹ പ്രായമായി. കുഷ്ട രോഗിയെ സമൂഹം അകറ്റിയ അക്കാലത്ത് മകളുടെ വിവാഹത്തിന് അച്ഛന് വിലക്ക് വന്നു. പൂജനീയ ഗുരുജിയുടെ സഹായത്താൽ അച്ഛന്റെ സാന്നിധ്യം ഇല്ലാതെ 1952 ൽ മകളുടെ വിവാഹം നടന്നു.
ഒരിക്കൽ എല്ലാം ഉപേഷിച്ച് ചികിത്സ വേണ്ടി വാർധയിൽ വരേണ്ടി വന്നു. അവിടെ നിന്നും തുടർന്ന് ചികിത്സയ്ക്കായി ഛത്തീസ്ഗഡിൽ ഒരു മിഷനറി ആശുപത്രിയിൽ എത്തിച്ചേർന്നു. അവിടെ വച്ച് ആശുപത്രിയുടെ പ്രവർത്തനങ്ങൾ കൂടി പഠിക്കുവാൻ സാധിച്ചു.

ഇവിടെ വച്ച് മിഷനറിമാർ പാവപ്പെട്ട രോഗികളെ മതപരിവർത്തനത്തിന് ഉപയോഗിക്കുന്നത് ഖത്രേ ജിയുടെ ശ്രദ്ധയിൽ പെട്ടു. ഇത് ഖത്രേ ജിയിൽ ഏറെ വിഷമം ഉണ്ടാക്കി. കുഷ്ട രോഗിയെ എല്ലാവരും ചൂഷണം ചെയ്യുന്നുവെന്ന് അദ്ദേഹം മനസിലാക്കി. അവിടെ മിഷനറി പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഡോ. ഐസക്കിനോട് അദ്ദേഹം പ്രതിഷേധം അറിയിച്ചു. ഗവർണറെ ഈ വിഷയം ബോധ്യപ്പെടുത്തി. വിഷയത്തിന്റെ മുതലെടുപ്പ് മനസിലാക്കിയ ഗവർണർ ഖത്രേ ജിയോട് ചില പ്രവർത്തനങ്ങൾ ഈ മേഖലയിൽ ഉടൻ ആരംഭിക്കുവാൻ അഭിപ്രായപ്പെട്ടുകയാണ് ഉണ്ടായത്.

പിന്നീട് ഗുരുജിയുടെ നിർദ്ദേശത്താൽ ഗ്രാമത്തിൽ തിരിച്ചെത്തിയ ഖത്രേ ജി കുഷ്ടരോഗബാധിതർക്കായ് പരിചരണ കേന്ദ്രം ആരംഭിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനിടയിൽ വിവാഹം കഴിഞ്ഞ മകളെ കാണണമെന്ന അതിയായ ആഗ്രഹത്തോടെ ഗ്വാളിയോറിലുള്ള മകളുടെ ഭർത്തൃ ഗൃഹത്തിലെത്തിയ ഖത്രേ ജിയെ വീട്ടുകാർ ആട്ടിയോടിച്ച സംഭവം നടന്നു. മകളെ കാണാൻ സാധിക്കാതെ കണ്ണീരോടെ അദ്ദേഹം കാര്യാലയത്തിലേക്ക് മടങ്ങുകയാണ് ചെയ്തത്.
തിരികെയെത്തിയ ഖത്രേ ജി തന്റെ പ്രവർത്തനങ്ങളിലേക്ക് കൂടുതൽ വ്യാപൃതനായി. 

മധുരവും ആത്മാർഥവുമായ ചരിചരണവും, രോഗികളോടുള്ള സ്നേഹാർദ്രമായ ഇടപെടലും ഖത്രേ ജിയുടെ വളരുന്ന ആശ്രമത്തെ പ്രശസ്തിയിലേക്കെത്തിച്ചു. പൂജനീയ ഗുരുജിയുമായി അവരുടെ കത്തിടപാടുകൾ തുടർന്നു. ഈ പ്രവർത്തനത്തിന്റെ ആവശ്യകത പൂജനീയ ഗുരുജിയെ നിരന്തരം ശ്രദ്ധയിൽപ്പെടുത്തി. തത്ഫലമായി ചില സ്വയം സേവകരെ ഈ പ്രവർത്തനത്തിലേക്ക് പൂജനീയ ഗുരുജി നിയോഗിച്ചു.
അവിടെ നിന്നും കത്രെ ജിയുടെ ജീവിതത്തിന് പുതിയ ദിശാബോധം ലഭിച്ചു. അദ്ദേഹം RSS സർസംഘചാലക് പൂജനീയ ഗുരുജിക്ക് തുടർന്നും കത്തുകൾ എഴുതി. കൂടാതെ സാമ്പത്തിക പിന്തുണ അഭ്യർത്ഥിച്ച് ഒരു കത്ത് മിസ്റ്റർ ജുഗൽ കിഷോർ ബിർളക്കും എഴുതി. ക്രമേണ എല്ലാ ഭാഗത്തുനിന്നും സഹായ സഹകരണങ്ങൾ ഉണ്ടായി തുടങ്ങി.

അങ്ങനെ 1962 മെയ് 5 ന് ഭാരതീയ കുഷ്ടനിവാരക് സംഘം രൂപീകൃതമായി. ചമ്പയിൽ ഇതിനോടനുബന്ധിച്ച് ഒരുക്കിയ മഹാ സമ്മേളനം നടന്നു. എവിടെ നിന്നോ ഈ പരിപാടിയുടെ ക്ഷണക്കത്ത് ലഭിച്ച മകളും കുടുംബവും സ്വന്തം അച്ഛനാണ് സംഘടിപ്പിക്കുന്നതെന്നറിയാതെ ആ സമ്മേളന നഗരിയിലെത്തി. അവിടെ എത്തിച്ചേർന്ന അവർക്ക് വേദിയിൽ ആയിരങ്ങളുടെ പ്രശംസകൾക്ക് പാത്രമായി ഇരിക്കുന്ന ആ മനുഷ്യനെ വളരെ വേഗം തിരിച്ചറിഞ്ഞു. തങ്ങളുടെ തെറ്റ് മനസിലാക്കിയ ആ കുടുംബം ആടിയിറക്കിയ ആ മനുഷ്യന്റെ കാൽക്കൽ വീഴുന്ന വികാര നിർഭരമായ രംഗത്തിനും കൂടി ആ വേദി സാക്ഷ്യം വഹിച്ചു. സമ്മേളനാനന്തരം ഏതാനും നാളുകൾക്ക് ശേഷം അനാഥാലയവും ആശുപത്രിയും നിർമ്മിക്കപ്പെട്ടു. 

കുഷ്ട നിവാരക് സംഘം ആരംഭിച്ചപ്പോൾ സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ ആശങ്ക ഉണ്ടായിരുന്നു. എങ്കിലും അദ്ദേഹത്തിൻറെ ദൃഢനിശ്ചയവും കഷ്ടപ്പാടും ആദ്യമായി ഉദാരമതിയായ കുറെ ദാതാക്കളെ സൃഷ്ടിച്ചു. അവർ ആദരവോടെ കുടിലിനും കിണറോടുമൊപ്പം തരിശായ ഭൂമിയും നൽകി. ഈ സംഭാവനകളിലേക്ക് സ്വന്തമായ സമ്പത്തും കൂട്ടി ചേർത്ത് ആദ്യമായി 3 കുഷ്ഠരോഗികൾക്കായ് ഒരു ഒരു കുടിൽ നിർമ്മിച്ചു. ഇവരുടെ ഭക്ഷണത്തിനായ് കേത്രേ ജി ചമ്പ ടൗണിലെ ഓരോ വീട്ടിലും ഒരു പിടി അരിക്കായ് ദൈനം ദിനം കയറിയിറങ്ങി. ഇങ്ങനെ പ്രവർത്തനം തുടങ്ങി.

 ഇതിനിടയിൽ ലഭിച്ച രൂപകൾ സ്വരുകൂട്ടി കൊണ്ട് കുറച്ച് സ്ഥലം വാങ്ങി. ജീവിത ലക്ഷൃത്തിലേക്കുള്ള സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുകയായിരുന്നു, കൂടെയുള്ള രോഗികൾക്കും ആത്മവിശ്വാസമുണ്ടായി. ജീവനുവേണ്ടിയുള്ള ഈ തീക്ഷ്ണത, രോഗികളെ ബഹുമാനിക്കുന്ന സാമൂഹിക വ്യവസ്ഥിതിക്കായ് പ്രവർത്തിക്കുവാൻ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അവ കേ ത്രേ ജിയെ കൂടുതൽ പ്രേരിപ്പിച്ചു.
കത്രെ ജി ഈ പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി ആളുകളുമായി ചർച്ചകൾ നടത്തി. ഖത്രേ ജിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച ഇന്ത്യൻ പ്രസിഡന്റ് ബഹു. ഡോ. രാധാകൃഷ്ണൻ 1000 രൂപ പ്രവർത്തന ഫണ്ടിലേക്ക് നൽകുകയും ചെയ്തു.

രോഗികളുടെ കുട്ടികളുടെ പുനരധിവാസം ആയിരുന്നു കട്രീജിയെ നേരിട്ട മറ്റൊരു പ്രശ്നം. ഈ സ്വപ്നത്തെ പൂർത്തീകരിക്കാൻ രോഗികൾക്കൊപ്പം സ്വയം താമസിച്ച് പഠിക്കുന്ന സാംസ്കാരിക സ്ഥാപനം ‘സുശീൽ ബാൽ ഗരി’ക്ക് ആരംഭം കുറിച്ചു. ഒരു കാലത്ത് സമൂഹത്തിൽ നിന്നും ഭ്രഷ്ട് കല്പിക്കപ്പെട്ടിരുന്ന രോഗികൾ ഏറെ സന്തോഷത്തോടെയാണ് ഇതിനെ വരവേറ്റത്. അവരുടെ പുനരധിവാസത്തിന്റെ ഏറ്റവും സൂക്ഷ്മമായ കാര്യങ്ങളെല്ലാം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യപ്പെട്ടു.

ഇന്ന് ഏകദേശം 153 കുട്ടികൾ വിദ്യാഭ്യാസപരമായും സാമൂഹികമായും സാംസ്കാരികമായും ഈ സ്ഥാപനത്തിലൂടെ വളർന്നു വരുന്നു. സ്ഥാപനം പ്രശസ്ത ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ അഖിൽ ഭാരതിയ വിദ്യ ഭാരതിയുമായി ബന്ധപ്പെട്ട് സ്വയം പര്യാപ്തതയിലൂടെ പ്രവർത്തിക്കുന്നു. ഇവിടെ മാത്രം 325 രോഗികൾ ഉണ്ട്. നിരവധി അധ്യാപകർ, തൊഴിലാളികൾ, കുട്ടികൾ എന്നിവരാണ് കാര്യങ്ങൾ നിർവ്വഹിക്കുന്നത്.. അവരുടെ ശാരീരികവും മാനസികവുമായ കഴിവുകൾ മെച്ചപ്പെടുത്തി അനുയോജ്യമായ സ്വയം തൊഴിൽ, സ്വയം ഏറ്റെടുക്കുന്ന ജോലികൾ എന്നിവ പരിശീലിപ്പിക്കുന്നു
തന്റെ ഈ ജീവിതത്തിലെ പ്രേരണ ശ്രോതസ്സായ ‘ശ്രു ഗുരുജി’ യുടെ ഓർമ്മയ്ക്കായി മാധവ് സാഗർ എന്ന സ്മൃതി മണ്ഡപം നിർമ്മിച്ചു. മാനവ സേവയുടെ ഉദാത്തമായ മാതൃക സൃഷ്ടിച്ചതിന്റെ ഒരു നാഴികക്കല്ലായിരുന്നു “മാധവ് സാഗർ”. പിന്നീട് സേവന പ്രവർത്തനങ്ങൾ ഭാരത മാസകലം വ്യാപിക്കാൻ ആരംഭിച്ചു. 1971 ൽ സംഘത്തിൽ നിന്ന് ശ്രീ ദാമോദർ ഗണേഷ് ബപത് ഈ പ്രവർത്തനങ്ങൾക്ക് ആയി നിശ്ചയിക്കപ്പെട്ടു.

1977 മെയ് 16 ന് മാനവ സേവയുടെ മഹത്വം മാത്രം കൈമുതലാക്കി, യോഗിവര്യനായ ആ മനുഷ്യൻ ഇഹലോകവാസം വെടിഞ്ഞു. ചെറിയ കാലയളവിൽ ജീവിച്ച് സർവ്വർക്കും മാതൃകയായി അദ്ദേഹം പടുത്തുയർത്തിയ ചമ്പ ആശ്രമത്തിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുകയാണ്.
1977 ൽ കാത്രേ ജി ഇഹലോകവാസം വെടിത്തെങ്കിലും മാനവികതയുടെ മഹത്തായ സന്ദേശവും പേറി ആയിരങ്ങൾ, കാത്രേ ജി യുടെ നിരവധിയായ പദ്ധതികൾ സജീവമായി നിലനിർത്തി വരുന്നു.
കട്രേജിയുടെ സ്വപ്നത്തിന്റെ വിജയ കഥ ഇവിടെ അവസാനിക്കുന്നില്ല. നൂറുകണക്കിന് ക്ഷേമപദ്ധതികൾ നടത്തുന്ന സ്ഥാപനമായ് ഇത് മാറിക്കഴിഞ്ഞു. നിരവധിയാളുകൾ പ്രവർത്തനവുമായ് ബന്ധപ്പെട്ട് ആശ്രമത്തെ സന്ദർശിക്കുന്നു. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഗസ്റ്റ് ഹൗസ് ദീൻ ദയാൽ ഭവൻ നിർമ്മിച്ചിട്ടുണ്ട്.

സുശീലബൻ രാംനിക്ലാൽ ജാവേരി ചാരിറ്റബിൾ ട്രസ്റ്റ് (മുംബൈ), സേവ ഇൻറർനാഷണൽ (യു.കെ.), ജില്ലാ ഗ്രാൻഡ് ലോഡ്ജ് (മുംബൈ) എന്നിവരുടെ സഹായത്താൽ അത്യാധുനിക ആശുപത്രികളുടെ ഒരു പദ്ധതിക്കും തുടക്കം നൽകി കഴിഞ്ഞു.
കുഷ്ടരോഗികളെ വീട്ടിൽ നിന്നും ഗ്രാമത്തിൽ നിന്നും പുറന്തള്ളുന്ന അനാചാരം കൊടികുത്തി വാണകാലത്ത് അനാചാര സമൂഹത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് സംഘം ഈ കുഷ്ടരോഗബാധിതനെ നെഞ്ചോടു ചേർക്കുകയായിരുന്നു. നെഞ്ചോടു ചേർത്തു എന്ന് മാത്രമല്ല പൂജനീയ ഗുരുജി നാഗപ്പൂരിലെ കേന്ദ്ര കാര്യലയത്തിൽ വിളിച്ച് വരുത്തി മുഴുവൻ സമയ പ്രവർത്തകനാക്കി പ്രചാരക് സങ്കല്പത്തിലേക്ക് ഉയർത്തുകയും, സംഘം ഏറ്റെടുക്കുകയും ചെയ്തു.

കുഷ്ട രോഗികളുടെ വിഷമതകൾ നേരിട്ടറിഞ്ഞതിന്റെ അനുഭവ ബലവും സംഘം നൽകിയ ആദർശ പ്രേരണയും ചേർത്ത് ഖത്രേ ആരംഭിച്ച പ്രസ്ഥാനവും സേവന കേന്ദ്രങ്ങളും ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കുഷ്ട രോഗ നിവാരണ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. നവോത്ഥാനത്തിന്റെ ഐതിഹാസികമായ സംഘ ചരിത്രത്തിലെ മുന്നേറ്റങ്ങളിലൊന്നായി മാനനീയ ഖത്രേജിയുടേയും പൂജനീയ ഗുരുജിയുടേയും കൂടിക്കാഴ്ച്ച സുവർണ്ണ ലിപികളാൽ എഴുതി ചേർക്കുകയും ചെയ്തു.
സംഘ നവോത്ഥാന പാരമ്പര്യത്തിലെ തിളങ്ങുന്ന കണ്ണികളിലൊരാളായ മാനനീയ സദാശിവ ഗോവിന്ദ ഖത്രേ എല്ലാവർക്കും ഒരു മാതൃക തന്നെയാണ്.

KUSHTA NIVARAN SANGH, Champa, Chhattisgarh Katre Nagar, Champa, Distt. Bilaspur (M.P.) 495 671

കടപ്പാട് : കെകെ മനോജ് ജി 

Show More

Leave a Reply

Your email address will not be published. Required fields are marked *

Close