വാർത്തകൾ

സെന്‍കുമാറിനെതിരെ നിയമനടപടിക്കൊരുങ്ങി വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് 

കൊച്ചി: മുൻ പോലീസ് മേധാവി ടിപി സെൻകുമാറിനെതിരെ നിയമനടപടിക്കൊരുങ്ങി വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്. വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബി ടീം ആണോ എന്ന ചോദ്യമുയർത്തി നിരവധി സംവാദങ്ങൾക്ക് സോഷ്യൽ മീഡിയയിൽ തുടക്കം കുറിച്ചിരിക്കുകയാണ്. വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഒരു സി പി എം സൃഷ്ട്ടിയാണെന്ന് ചില ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്ന സാഹചര്യത്തിൽ അവരുടെ ഇപ്പോഴത്തെ നീക്കം ദുരൂഹത വർദ്ധിപ്പിക്കുന്നു. 

സെൻകുമാറിനെതിരെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പുതിയ കേസ് രജിസ്റ്റർ ചെയ്ത അതേ അവസരത്തിൽ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് അദ്ദേഹത്തിനെതിരെ പുതിയ പരാതിയുമായി വന്നതിനു പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന സംശയിക്കേണ്ടിയിരിക്കുന്നു. 

നടി ആക്രമിക്കപ്പെട്ട സംഭവുമായി മുന്‍ പോലീസ് മേധാവി സെന്‍കുമാര്‍ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ഈ സംഘടന ആരോപിക്കുന്നത്. സെന്‍കുമാറിന്റെ വാക്കുകള്‍ തങ്ങളെ ഞെട്ടിച്ചുവെന്നും ഒരു പോലീസ് മേധാവി എന്ന നിലയില്‍ അന്തസ്സില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞതെന്ന് സംഘടന ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

‘ഞങ്ങളുടെ സഹപ്രവർത്തക അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുൻ പോലീസ് മേധാവി ഒരു വാരികക്ക് നല്കിയ അഭിമുഖത്തിത്തിനിടെ അദ്ദേഹം ഫോണിൽ നടത്തിയ ചില പരാമർശങ്ങൾ ഞങ്ങളുടെ സഹപ്രവർത്തകയെയും ഒപ്പം ചലച്ചിത്ര മേഖലയിൽ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണ്. പ്രസ്തുത കേസിന്റെ ചുമതലക്കാരനായിരുന്ന പോലീസ് മേധാവിയാണ് ഇത്രയും ഹീനവും സ്ത്രീവിരുദ്ധവുമായ പരാമർശം നടത്തിയതെന്ന വസ്തുത ഞെട്ടലോടെയാണ് ഞങ്ങൾ കേട്ടത്. മലയാള ചലച്ചിത്ര മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും ഉയർത്തി പിടിക്കാനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വവും ദിശാബോധവും നല്കുന്ന ഒരു കൂട്ടായ്മ എന്ന നിലയിൽ മുൻ പോലീസ് മേധാവിയുടെ മാന്യതയില്ലാത്ത, അന്തസ്സില്ലാത്ത ഈ പരാമർശത്തെ ഞങ്ങൾ അങ്ങേയറ്റം അപലപിക്കുന്നു. മാത്രവുമല്ല, ഒരു ഭാഗത്ത് പോലീസ് സേന തങ്ങളുടെ ഇച്ഛാശക്തിയും ആത്മവീര്യവും തെളിയിച്ചു കൊണ്ട് പ്രസ്തുത കേസ് അന്വേഷണവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ മുൻ പോലീസ് മേധാവിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം പരാമർശങ്ങൾ പോലീസ് സേനക്ക് തന്നെ അപമാനമാണെന്നും ഞങ്ങൾ കരുതുന്നു. അതിക്രമത്തെ സധൈര്യം അതിജീവിച്ച ഞങ്ങളുടെ സഹപ്രവ’ത്തകയെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം പരാമർശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു നില്ക്കണമെന്ന് മാധ്യമങ്ങളോടും wcc അഭ്യർത്ഥിക്കുന്നു. മുൻ പോലീസ് മേധാവിയുടെ ഇത്തരം പരാമർശങ്ങൾക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടു കൊണ്ട് wcc വനിതാ കമ്മിഷനെ സമീപിക്കും’

https://www.facebook.com/permalink.php?story_fbid=1385022908272549&id=1328426910598816

Show More

Leave a Reply

Your email address will not be published. Required fields are marked *

Close