വാർത്തകൾ

മുതലാളിമാരുടെ താല്പര്യം സംരക്ഷിക്കാൻ നഴ്സ് സമരം അടിച്ചമർത്തുന്നു

തിരുവനന്തപുരം: തിരുവനന്തപുരം: ന്യായമായ നഴ്‌സുമാരുടെ സമരം അടിച്ചമർത്തുന്നതിനെ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ ആരോപിച്ചു. ന്യായമായ വേതനത്തിനായുള്ള നഴ്സു മാരുടെ സമരം അവസാനിപ്പിക്കാൻ നടപടികളെടുക്കുന്നതിന് പകരം സമരം അടിച്ചമർത്താൻ സ‌ർക്കാർ കരിനിയമങ്ങളുപയോഗിക്കുകയാണ്. നഴ്സുമാർക്ക് ന്യായമായ ശമ്പളം നൽകിയില്ലെങ്കിൽ സ്വകാര്യ ആശുപത്രികൾ പിടിച്ചെടുക്കുകയാണ് സർക്കാർ വേണ്ടത്. ഇങ്ങനെയാണെങ്കിൽ സൗജന്യ സേവനം നടത്താമെന്ന് നഴ്സുമാർ അറിയിച്ചതുമാണ്. അതിന് പകരം 144 പ്രയോഗിക്കുകയും നഴ്സിംഗ് വിദ്യാർത്ഥികൾ നിർബന്ധമായും സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് തൊഴിലാളി ദ്രോഹമാണ്.

കേരളത്തിലൊരു സർക്കാരും കാണിക്കാത്ത ജനവിരുദ്ധ നിലപാടാണ് ഈ സർക്കാർ കാണിക്കുന്നത്. മുതലാളിമാരുടെ താല്പര്യമാണ് സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നത്. തങ്ങൾ കരിനിയമങ്ങൾക്കെതിരാണെന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ എല്ലാ കരിനിയമങ്ങളും ജനങ്ങൾക്കും തൊഴിലാളികൾക്കും നേരെ പ്രയോഗിക്കുകയാണ്. ജോലി ചെയ്യുന്നവർക്ക് മതിയായ കൂലി വാങ്ങിക്കൊടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അതിന് പകരം തൊഴിലാളികളെയുംജനങ്ങളെയുംചൂഷണം ചെയ്യുന്ന സ്വകാര്യ ആശുപത്രിമുതലാളിമാരുടെ കുഴലൂത്തുകാരാവുകയാണ് സർക്കാർ ചെയ്യുന്നത്.

Show More

Leave a Reply

Your email address will not be published. Required fields are marked *

Close