വാർത്തകൾ

അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തണം: പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കാരായ പലരും ആരോപണങ്ങളെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്ന് വാദിച്ച് രക്ഷപ്പെടുകയാണ് പതിവ്. ഇത്തരം രാഷ്ട്രീയക്കാരെ തിരിച്ചറിഞ്ഞ് ഇവര്‍ക്കെതിരെ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ഒന്നിച്ച് പ്രവര്‍ത്തിക്കണണെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

പൊതുജീവിതത്തില്‍ ആത്മാര്‍ത്ഥത വേണം ഒപ്പം അഴിമതിക്കെതിരെയുള്ള പോരാട്ടവും അനിവാര്യമാണ്. സ്വന്തം പാര്‍ട്ടിയിലുള്ള അഴിമതിക്കാരെ തിരിച്ചറിഞ്ഞ് അവരോട് സഹകരിക്കാതെ ഒറ്റപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു.

Show More

Leave a Reply

Your email address will not be published. Required fields are marked *

Close