കണ്ടതും കേട്ടതും

അടുത്ത ജന്മത്തിലെങ്കിലും മോഡി ഭരിക്കുന്ന നാട്ടിലെ പ്രജയാകണം

സ്‌റ്റോക്ക്‌ഹോം: ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് നിസ്സംശയം പറയാം. അത്തരമൊരു വാർത്തയാണ് ഇപ്പോൾ സ്വീഡനിൽ നിന്നും വരുന്നത്. സ്വീഡിഷ് തലസ്ഥാനമായ സ്‌റ്റോക്ക്‌ഹോമിലെ ഒരു ഐടി കമ്പനി ഉദ്യോഗസ്ഥയാണ് സോഷ്യൽ മീഡിയയിലൂടെ കടുത്ത മോഡി ആരാധന സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കുന്നത്.

സ്വീഡിഷ് സ്വദേശിനിയായ മാർട്ടീന ഗ്രേവ് ആണ് മോഡിയെ വാനോളം പുകഴ്‌ത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്ത ജന്മത്തിലെങ്കിലും മോഡി ഭരിക്കുന്ന നാട്ടിലെ പ്രജയാകണം എന്നാണ് പ്രധാനമായും അവർ പോസ്റ്റിൽ പറയുന്നത് . അവരുടെ ഫെയിസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.

ഞാൻ ഇതെഴുതുമ്പോൾ ചിലരെങ്കിലും എന്നെ വിമർശിച്ചേക്കാം. ആ വിമർശനങ്ങളെയൊക്കെ ഞാൻ പോസറ്റിവ് ചിന്തയോടു കൂടി മാത്രമേ കാണു. ഒരു രാഷ്ട്രീയ പ്രവർത്തകയുടെ റോൾ ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. പക്ഷേ ഒരിക്കലും ഞാൻ ആത്മാർത്ഥമായി അതിനുവേണ്ടി ശ്രമിച്ചിട്ടുമില്ല. കാരണം എന്റെ വീട്ടിൽ നിന്നും ഒട്ടും സപ്പോർട്ട് ഇല്ലായിരുന്നു എന്നുതന്നെയാണ്. അവസാനം എത്തപ്പെട്ടത് ഐ ടി മേഖലയിലാണ്. പക്ഷേ ഇന്നും ഞാൻ ഒരു പൊളിറ്റിക്സ് ആരാധികയാണ് അല്ലങ്കിൽ ഒരു നിരീക്ഷക എന്നൊക്കെ അൽപ്പം കൂട്ടി പറയാം.

എനിക്ക് എന്റെ രാജ്യം ഇപ്പോഴും പ്രിയപ്പെട്ടതാണെങ്കിലും ഞാൻ വേൾഡ് പൊളിറ്റിക്‌സിൽ 3 രാഷ്ട്രങ്ങളെ വിലയിരുത്താറുണ്ട്. ആദ്യം യു എസ് , പിന്നീട് ബ്രിട്ടൻ , അവസാനം ഇന്ത്യ ഇങ്ങനെയായിരുന്നു എന്റെ ഗ്രാഫ് നീക്കിയിരുന്നത്. കുറച്ചു നാളുകളായി അതിൽ വലിയ മാറ്റം വന്നിട്ടുണ്ട് . നിങ്ങൾക്ക് എന്റെ ചില പോസ്റ്റുകളിൽ നിന്നും നേരത്തെ അത് മനസ്സിലായിട്ടുണ്ടാകും. തീർച്ചയായും ഇപ്പോൾ ഞാൻ ഏറെ ശ്രദ്ധിക്കുന്നത് ഇന്ത്യൻ രാഷ്ട്രീയമാണ്. അതിന് പ്രധാന കാരണം മോഡി എന്ന ശക്തനായ രാഷ്ട്രീയ തന്ത്രജ്ഞൻ തന്നെയാണ്. 

അമേരിക്കയിലെ എന്റെ സുഹൃത്തും രാഷ്ട്രീയ വിദ്യാർത്ഥിനിയുമായ ജാൻ മിഷേലിനോട് ഞാൻ പറയുമായിരുന്നു യൂ എസ് ന് ഇപ്പോൾ വേണ്ടത് മോദിയെന്ന നേതാവായിരുന്നെന്ന്. അതിനുള്ള അവളുടെ മറുപടി എന്നെ ശെരിക്കും അത്ഭുതപ്പെടുത്തി എന്നുമാത്രമല്ല അവൾ എഴുതിയ സീറോ ടു ഹീറോ എന്ന ബുക്ക് എനിക്ക് അയച്ചു തരുകയും ചെയ്തു. ശെരിക്കും ഒരു പൊളിറ്റിക്കൽ ത്രില്ലർ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ആ ചിന്തകളിൽ വ്യക്തമായും മോഡി എന്ന രാഷ്ട്രീയ ശക്തിയെ വളരെ ആഴത്തിൽ പഠിച്ച് എഴുതിയിരിക്കുന്നു. ഒരു പക്ഷേ ഒരു ഇന്ത്യക്കാരൻ പോലും അദ്ദേഹത്തെക്കുറിച്ച് ഇത്ര വ്യക്തമായി പഠിച്ചിട്ടുണ്ടാകില്ല.

ഇന്ന് ലോകത്തിന് ആവശ്യം മോഡിയെപ്പോലെയുള്ളവരല്ല, ശെരിക്കും മോഡിതന്നെയാണ് വേണ്ടത്. ഞാൻ ഒരുപാട് തവണ ഭാരതം സന്ദർശിച്ചിട്ടുണ്ട്, കേരളത്തിൽ മാതാ അമൃതാനന്ദ മയി ദേവിയുടെ ദർശനം തേടി. വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ അമ്മയുടെ ഒരു പിറന്നാൾ ആഘോഷ വേളയിൽ ഞാൻ മോഡിയുടെ പ്രസംഗം കേട്ടിരുന്നു. അന്ന് ഉള്ളിൽ തട്ടിയ ബഹുമാനം ഇന്നും തുടരുന്നു. ഒരു രാഷ്ട്രീയ നിരീക്ഷക എന്ന നിലയിൽ എന്റെ ആഗ്രഹം അടുത്ത ജന്മത്തിലെങ്കിലും മോഡി ഭരിക്കുന്ന നാട്ടിലെ ഒരു സാധാരണ പ്രജയാകണം എന്നതാണ് .

Show More

9 thoughts on “അടുത്ത ജന്മത്തിലെങ്കിലും മോഡി ഭരിക്കുന്ന നാട്ടിലെ പ്രജയാകണം”

  1. തുറന്ന മനസ്സുള്ളവർക്കു മനസ്സിലാകും. ആർക്കു മനസ്സിലായാലും രാഷ്ട്രീയ, വർഗ്ഗീയ തിമിരം ബാധിച്ചവർ കാണില്ല.

  2. കാശ് കൊടുത്ത് സംഘടിപ്പിച്ചതല്ലെന്ന് എന്താ ഉറപ്പ്? മുമ്പ് വിദേശിയെ കൊണ്ട് ആത്മ കഥ എഴുതിച്ച പോലെ! ഒന്നു സമ്മതിക്കാതെ വയ്യ സങ്കേതികവിദ്യയുടെ എല്ലാ തലങ്ങളും പരസ്യത്തിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. കീപ്പിറ്റ് അപ്…..

    1. മോഡിയുടെ ഫോട്ടോ വരക്കുന്ന ഇസ്രയേൽ പൗരടൻ്റെ ഫോട്ടോ വന്നത് പോലെയായിരിക്കും. തള്ളൽ വിധഗ്ദനാ നമ്മുടെ ചായക്കാരൻ.

  3. Martina grave oru hinduvayirikum alle punarjanmathil vishwasikan ???ha ha ha inganeyum oru mandatharam ezhudhan chanagangalke kazhiyu

  4. ഒന്നുകിൽ ഫേക്ക്‌ അല്ലെങ്കിൽ അവർക്ക്‌ ഇന്ത്യയുടെ സമകാലീക സംഭവങ്ങളെ പറ്റി യാതൊരു ധാരണയുമില്ല

Leave a Reply

Your email address will not be published. Required fields are marked *

Close