സുവര്‍ണ്ണ വരികള്‍

ഭാരതവര്‍ഷം

കഴിഞ്ഞ കാലങ്ങളിലേക്കുള്ള നോട്ടം അധ:പതിപ്പിക്കുകയേ ഉള്ളു വെന്നും അതു വ്യര്‍ഥമാണെന്നും ഭാവിയിലേക്കാണ് നോക്കേണ്ടതെന്നും പലവുരു ഞാന്‍ പറഞ്ഞുകേട്ടിട്ടുണ്ട് . അതു ശെരിയാണ് .പക്ഷേ ഭാവി ഉടലെടുത്തത് ഭൂതത്തില്‍നിന്നാണ് .അതുകൊണ്ട് എത്രത്തോളം പിന്നോട്ട് നോക്കാമോ അത്രത്തോളം നോക്കുക. പിന്നിലുള്ള ആ വറ്റാത്ത ഉറവിടങ്ങളില്‍ നിന്നും നിറയെ കുടിക്കുക. എന്നിട്ട് മുന്നിലേക്ക്‌ നോക്കുക .മുന്നോട്ടാഞ്ഞു നടക്കുക . ഭാരതത്തെ മുമ്പെന്നുമിരുന്നതിനേക്കാള്‍ കൂടുതല്‍ പ്രകാശമാനവും മഹത്തുമാക്കുക.

നമ്മുടെ പൂര്‍വ്വികന്മാര്‍ മഹാന്മാരായിരുന്നു .അതു നാം ആദ്യമോര്‍ക്കണം.നമ്മുടെ അസ്തിത്വത്തിന്‍റെ ഘടകങ്ങള്‍ ,നമ്മുടെ ധമനികളിലോടുന്ന രക്തം, ഏതെന്ന് ധരിക്കണം.ആ രക്തത്തില്‍ നമുക്ക് വിശ്വാസംവേണം .ആ വിശ്വാസത്തില്‍ നിന്നും ഉണ്ടായിരുന്ന മഹത്വത്തെപറ്റിയുള്ള ബോധത്തില്‍ നിന്നുവേണം മുന്‍പത്തേക്കാള്‍ കൂടുതല്‍ ഉത്കൃഷ്ട്മായ ഒരു ഭാരതം പടുത്തുയര്‍ത്തുക .

സ്വാമി വിവേകാനന്ദന്‍

Show More

Leave a Reply

Your email address will not be published. Required fields are marked *

Close