പ്രമുഖരുടെ അഭിപ്രായം

ആര്‍ എസ് എസ്നെക്കുറിച്ച് പ്രമുഖരുടെ അഭിപ്രായം

മഹാത്മാഗാന്ധി

സംഘടനയുടെ നടത്തിപ്പിനു പിന്നിലെ ഉദാത്തഭാവവും അതില്‍ക്കൂടി താങ്കള്‍ (പൂജനീയ ഡോക്ടര്‍ജിയോടു) വളര്‍ത്തിയെടുത്ത അത്ഭുതകരമായ അച്ചടക്കവും കണ്ടു ഞാന്‍ വളരെയേറെ സന്തോഷിക്കുന്നു. ആത്മാര്തമായ് താങ്കള്‍ക്ക് വിജയം നേരുകയും ചെയ്യുന്നു

33
ഡോക്ടര്‍ സക്കീര്‍ ഹുസൈന്‍
ആര്‍. എസ്. എസ്. മുസ്ലിങ്ങളെ വെറുക്കുകയും ഹിമ്സിക്കുകയും ചെയ്യുന്നുവെന്ന ആക്ഷേപം തികച്ചും സത്യവിരുധമാണ്. പരസ്പര സ്നേഹം, സഹകരണം, സമവായം, ഇവയുടെ പാഠങ്ങള്‍ മുസ്ലിങ്ങള്‍ അവരില്‍ നിന്ന് പഠിക്കേണ്ടതാണ്
♦♦♦

4
ജയപ്രകാശ് നാരായണ്‍
ആർ.എസ്.എസ് ഒരു വിപ്ലവ പ്രസ്ഥാനമാണ്. രാജ്യത്തിലെ മറ്റ് ഏതെങ്കിലും സംഘടനകള്‍ അതിനടുത്തുപോലും വരില്ല. ഈ സംഘടനയ്ക്ക് ഒറ്റയ്ക്ക് സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ട്ടിക്കാന്‍ കഴിയും, ജാതീയത അവസാനിപ്പിക്കാന്‍ കഴിയും, ദരിദ്രരുടെ കണ്ണുനീർ തുടച്ചു മാറ്റാന്‍ കഴിയും. ഒരു പുതിയ രാജ്യം കെട്ടിപ്പെടുക്കുന്നതില്‍ ഈ സംഘടനയില്‍എനിക്ക് വലിയ പ്രതീക്ഷയാണുള്ളത്‌.
♦♦♦

44
അച്യുത് പട്വര്‍ദ്ധന്‍
കേട്ടുരപ്പുള്ളതും അച്ചടക്കമുള്ളതും കൂറുള്ളതുമായ പ്രവര്‍ത്തകരെകൊണ്ട് നിറഞ്ഞ സംഘടനയാണ് ആര്‍. എസ്. എസ്.. അങ്ങേയറ്റത്തെ ദേശസ്നേഹമുള്ളവരാണതിലെ അംഗങ്ങള്‍ എന്ന് എനിക്ക് എപ്പോഴും ബോധ്യപ്പെട്ടിട്ടുണ്ട്
♦♦♦

55
ജനറല്‍ കരിയപ്പ
ആര്‍ . എസ്. എസ്. എന്‍റെ ഉള്ളു തട്ടിയ പ്രവര്‍ത്തനമാണ്. പ്രിയപ്പെട്ട യുവാക്കന്മാരെ, തല്പര മനുഷ്യരുടെ അനുധാരമായ വിമര്‍ശനങ്ങള്‍ കേട്ട് വ്യാകുലപ്പെടരുത്. മുന്നോട്ടു നോക്കുക, മുന്നോട്ട് പോവുക. ദേശം നിങ്ങളുടെ സേവനങ്ങല്‍ക്കുവേണ്ടി കാത്തിരിക്കുന്നു
♦♦♦

22ആചാര്യ വിനോബാജി
സംഘത്തിലെ അംഗത്വമെടുക്കാത്ത അംഗമാണ് ഞാന്‍
♦♦♦

111111151_221159628_n
ശ്രീ. ശ്രീപ്രകാശ ഡെഹ് റാഡൂണ്‍
(പാകിസ്താനിലെ ആദ്യ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ , സ്വാതന്ത്ര്യസമര സേനാനി)
സംസ്കാരമെന്നാല്‍ ‘പാട്ടും കൂത്തു’മല്ല എല്ലാവര്‍ക്കും പ്രയോജനപ്രദമായിട്ടുള്ള സ്വഭാവത്തെ പ്രചോദിപ്പിക്കുന്ന വികാരമായ ‘സംസ്കൃതി’ എന്നാണര്‍ത്ഥം. നമ്മുടെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തെ ഭീഷണമാം വിധം അപകടപ്പെടുത്തുന്ന ശക്തികള്‍ നമുക്ക് ചുറ്റുമുണ്ട്. ഭാഷയേയും പ്രദേശത്തേയും വിഭാഗത്തേയും ചൊല്ലിയുള്ള വഴക്കുകള്‍ രാജ്യത്തെ ശിഥിലപ്പെടുത്താന്‍ വെമ്പുകയാണ്. എന്നാല്‍ സംഘത്തിലുള്ള നിങ്ങളാകട്ടെ, അഘണ്ഡതയുടെ ഉപാസകരാണ്. ഈ പ്രശ്നങ്ങള്‍ മനസിലാക്കുക. നിങ്ങള്‍ക്കെന്റെ അനുഗ്രഹമുണ്ട്‌ . ഈ രാജ്യത്തിനകത്ത് ഐക്യം സ്ഥാപിക്കുന്നതിലും നിങ്ങള്‍ വിജയിക്കട്ടെ
♦♦♦

111n
ശ്രീ. കെ. സുബ്ബറാവു
(ഭാരതത്തിന്റെ ഒന്‍പതാമത് ചീഫ് ജസ്റ്റിസ് )
ദേശീയ ഉദ്ഗ്രഥനം എന്നത് ഏറ്റവും പുതിയ മുദ്രാവാക്യമാണ്. പത്രങ്ങള്‍ , പ്രസംഗവേദികള്‍ , ആകാശവാണി തുടങ്ങിയ മാധ്യമങ്ങളിലൂടെ അത് എടുത്തു കാണിക്കുകയും ചെയ്യുന്നു. നിയമനിര്‍മ്മാണവും നടക്കുന്നുണ്ട്. എന്നാല്‍ ഈ സിദ്ധാന്തത്തിന്റെ പ്രാധാന്യം ആര്‍ . എസ് .എസ് . 1925ല്‍ തന്നെ മനസ്സിലാക്കി . വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പ്രസ്ഥാനമാണ്‌ ആര്‍ . എസ് .എസ് . മതേതര സ്വഭാവമുള്ളതല്ലെന്ന് അതിനെ കുറ്റം പറയാറുണ്ട് . സത്യമെന്തെന്നാല്‍ , മതേതരം എന്ന പദം ഭരണഘടനയിലൊരിടത്തും കാണുകയില്ലെന്നിരിക്കെ, ഹിന്ദു ധര്‍മ്മം എന്നത് നമ്മുടെ എല്ലാ ചിന്തകളിലും ജീവിതത്തിലും സര്‍വത്ര വ്യാപിച്ചു കിടക്കുന്നു. ആര്‍ . എസ് .എസ് . എന്നത് ഇന്നു ഭാരതത്തിലുടനീളം ഒരു കുടുംബപരമായ പദമായി മാറിയിരിക്കുന്നു. ഈ രാജ്യത്തിനു വേണ്ടി അത് ചെയ്തുകൊണ്ടിരിക്കുന്ന നിസ്വാര്‍ത്ഥസേവനം എല്ലാവരും അംഗീകരിച്ചിരിക്കുന്നു. ആയതിനാല്‍ അതിന് ഞാന്‍ എല്ലാ വിജയങ്ങളും ആശംസിക്കുന്നു.
♦♦♦

428290_574798139216152_1328187144_n
എ. കെ. ഗോപാലന്‍
ഇത്തരം ധീരോദാത്ത നടപടികള്‍ക്ക് ആവേശം പകരാനും , ത്യാഗങ്ങള്‍ക്ക് തക്കശേഷി നല്‍കാനും കഴിവുള്ള സമുന്നതമായ ചില ആദര്‍ശങ്ങള്‍ ഇവിടെയുണ്ട്
(അടിയന്തിരാവസ്ഥ സമയത്തെ ആര്‍ . എസ് എസ് . ചെറുത്തു നില്പ്പിനെ പരാമര്‍ശിച്ചു കൊണ്ട് പറഞ്ഞത് )
♦♦♦

akkithamഅക്കിത്തം അച്യുതൻ  നമ്പൂതിരി
ആർ. എസ്. എസ്. എന്ന ആദർശ സംഘടനയെ തള്ളിപ്പറഞ്ഞുകൊണ്ട് ഇന്ത്യയിൽ നിൽക്കുക എളുപ്പമല്ല
♦♦♦

the hindu
ദി ഹിന്ദു , മദ്രാസ്‌
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ യഥാര്‍ത്ഥ വീരപുരുഷന്മാര്‍
♦♦♦

31-sardar-vallabhbhai-patel-300
സർദാർ വല്ലഭഭായി പട്ടേൽ
കോണ്‍ഗ്രസ്സിലെ അധികാരത്തിലിരിക്കുന്ന ചിലര്‍ക്ക് തോന്നുന്നുണ്ട് , അധികാരത്തിന്റെ സൗകര്യം ഉപയോഗിച്ച് അവര്‍ക്ക് ആര്‍ . എസ്. എസിനെ തകര്‍ത്തുകളയാന്‍ കഴിയുമെന്ന്.’ദണ്ഡ’ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു സംഘടനയെ തകര്‍ക്കാനാവില്ല.ദണ്ഡ കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും ഉദ്ധേശ്ശിക്കപ്പെട്ടിത്തുള്ളതാണ്. എന്തായാലും ആര്‍ . എസ്. എസ്സിലെ ആളുകള്‍ കള്ളന്മാരും കൊള്ളക്കാരും അല്ല. അവര്‍ ശരിയായ ദേശസ്നേഹികളാണ്.
(1948 ജനുവരി 6 , ലഖ്നൗ)
♦♦♦

vkk
ജസ്റ്റിസ്  വി. ആർ. കൃഷ്ണയ്യർ
 ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിൽ അടിയുറച്ച അവരുടെ (ആർ. എസ്. എസ്. ) ദേശീയതയേയും രാഷ്ട്രസ്നേഹത്തെയും ഞാൻ അഭിനന്ദിക്കുന്നു.
♦♦♦

VTB-1വി. ടി. ഭട്ടതിരിപ്പാട്
“ ഇന്നു രാവിലെ ഞാൻ സംഘ ശിബിരത്തിലേക്ക് കടന്നു വരുവാൻ ഇടയായി. കുരുക്ഷേത്രത്തിലെ പാണ്ഡവശിബിരത്തിൽ സഞ്ജയൻ കണ്ട കാഴ്ചയാണ് ഓർമ്മ വന്നത്. എന്തൊരച്ചടക്കം, എന്തൊരു തന്റേടം, എന്തൊരു ആവേശം. മറ്റൊരു കാഴ്ചയും എന്നെ ഇത്രകണ്ട് ആവേശം കൊള്ളിചിട്ടില്ല.
♦♦♦

Dr.B.R.Ambedkarഡോ. ബി. ആർ. അംബേദ്‌ക്കർ
“ തൊട്ടടുത്തിരിക്കുന്ന സ്വയംസേവകന്റെ ജാതിയെന്തെന്നറിയാനുള്ള താത്പര്യം ഒട്ടുമില്ലാതെ പൂർണ്ണ സമത്വത്തോടും സാഹോദര്യഭാവത്തോടും കഴിയുന്ന ഇവരെ കണ്ട് എനിക്ക് ആശ്ചര്യം തോന്നുന്നു.
(1934, പൂണെ സംഘശിക്ഷാവർഗ്ഗ് )
♦♦♦

fffff610766_1821177125_nഇന്ദിരാഗാന്ധി
“ദുരിതബാധിത പ്രദേശത്ത് ആര്‍ എസ് എസുകാരയല്ലാതെ ആരെയും ഞാന്‍ കണ്ടില്ല
(1977 ലെ ആന്ധ്രയിലെ കൊടുങ്കാറ്റിനു ശേഷം സ്വയംസേവകരുടെ പ്രവര്‍ത്തനത്തിന്‍റെ ശ്രേഷ്ഠത കണ്ട് ശുണ്ഠിപിടിച്ച ഇന്ദിരാഗാന്ധി സ്വന്തം പാര്‍ട്ടിക്കാരെ ശകാരിച്ചത്  ഇപ്രകാരം.)
♦♦♦

picture-11ഡോ. ഭഗവന്‍ദാസ്‌
“ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒരേപോലെ സംരക്ഷിച്ചത്‌ ആര്‍എസ്‌എസ്‌ മാത്രമാണ്
(1953-ല്‍ ഭാരതരത്നം ബഹുമതി നല്‍കി ആദരിക്കപ്പെട്ട കോണ്‍ഗ്രസ്‌ നേതാവാണ് ഡോ. ഭഗവന്‍ദാസ്‌)
♦♦♦

imagesഖുശ്വന്ത്‌ സിംഗ്
“ഇന്ദിരാ ഗാന്ധിയുടെ വധത്തിനു ശേഷം നടന്ന കലാപത്തിൽ ഹിന്ദു-സിഖ് ഐക്യം കാത്തുസൂക്ഷിക്കാൻ ഡൽഹിയിലും മറ്റിടങ്ങളിലും ആർ.എസ്.എസ് വഹിച്ച പങ്ക് ആദരണീയമാണ്‌. 3000-ത്തിലേറെ പേർ കൊല്ലപ്പെടാനുള്ള കാരണം കോണ്ഗ്രസ് (ഐ) നേതാക്കളാണ്. നിസ്സഹായരായിരുന്ന സിഖ് വംശജരെ സംരക്ഷിക്കാൻ ധൈര്യം കാണിച്ച ബി.ജെ.പ്പിക്കും ആർ.എസ്.എസിനും അഭിനന്ദനം കൊടുക്കുന്നു. അടൽ ബിഹാരി വാജ്പേയി സ്വയം വരെ ചില സ്ഥലങ്ങളിൽ പാവപ്പെട്ട ടാക്സി ഡ്രൈവർമാരെ സഹായിച്ചു.”
(1984-ലെ കോൺഗ്രസുകാർ നടത്തിയ സിഖ് വിരുദ്ധ കൂട്ടകൊലയിൽ സിഖ് വംശജരെ സംരക്ഷിക്കുന്നതിൽ വഹിച്ച പങ്കിനെക്കുറിച്ച്‌ സിഖുകാരനും ‘A History of the Sikhs’ എന്ന പുസ്തകത്തിന്റെ ലേഖകനും സ്വതവേ ആർ.എസ്.എസ് വിമർശകനുമായ ഖുശ്വന്ത്‌ സിംഗ് രേഖപ്പെടുത്തുന്നു)
♦♦♦

Show More

Leave a Reply

Your email address will not be published. Required fields are marked *

Close