സുവര്‍ണ്ണ വരികള്‍

സ്വതന്ത്രൻ ! അയാൾ ഈശ്വരതത്വത്തിൽ വിശ്വസിക്കുന്നു

എന്ത് പരിതഃസ്ഥിതികൾ ഉണ്ടായാലും മുക്തപുരുഷന്മാരായ വീരന്മാരുടെ മനസ്സ് ഇളകുന്നില്ല . എന്തെങ്കിലും സംഭവിക്കട്ടെ; അവർ അസ്വസ്ഥരാകുന്നില്ല . അവർ സമാധാനചിത്തരാണ്‌ . സമുദ്രത്തിലെ ഉയരുന്ന തരംഗങ്ങളിൽ അവരെ വെയ്ക്കുക. വ്യത്യാസമില്ല. രണാങ്കണത്തിൽ അവരെ നിറുത്തുക; എന്നാലും ഒരേ നിലതന്നെ . നിങ്ങൾ സ്നേഹിതന്മാർ ; ഇവരോട് നിങ്ങൾ സംസാരിക്കുന്നു; നിങ്ങൾ എല്ലാവിധ അഭിപ്രായങ്ങളും പറയുന്നു ; അവരിൽനിന്നും മറുപടിയില്ല ; നിങ്ങൾ മാറുന്ന ക്ഷണത്തിൽ തന്നെ മനസ്സ് പരിശുദ്ധവും നവവും ആയിരിക്കും.
മുക്തനായ ഒരുത്തനോടുകൂടി ആയിരം കൊല്ലം താമസിച്ചിട്ട് പോവുക. നിങ്ങൾ അയാൾക്ക് യാതൊരു സ്വര്യക്കേടും വരുത്തുന്നില്ല ….. ജ്ഞാനിയായ മനുഷ്യനിൽ ബാഹ്യനിറങ്ങൾ യാതൊരു ചീത്തനിറവും പകരുന്നില്ല . യാതൊന്നും അവനെ മലിനീകരിക്കുന്നില്ല . അവൻ എന്നും ഒരേപോലെ സ്വതന്ത്രനാണ് . നിങ്ങൾ ചെന്ന് എപ്പോഴും പ്രശംസിച്ചുകൊണ്ടിരിക്കുക; എന്നിട്ട് മാറിപ്പോവുക ; നിങ്ങളുടെ പ്രശംസയെ അവൻ അയവിറക്കിക്കൊണ്ടിരിക്കുകയില്ല .നിങ്ങൾ ചെന്ന് വിമർശനപരമായും നിന്ദാപരമായും അഭിപ്രായങ്ങൾ പറയുക; നിങ്ങൾ പോകുമ്പോൾ നിങ്ങളുടെ വിമർശനങ്ങളെക്കുറിച്ച് അവർ ചിന്തിച്ചുകൊണ്ടിരിക്കുകയില്ല . സ്വതന്ത്രൻ ! അയാൾ ഈശ്വരതത്വത്തിൽ വിശ്വസിക്കുന്നു .
                                        – സ്വാമി രാമതീർത്ഥൻ 

Show More

Leave a Reply

Your email address will not be published. Required fields are marked *

Close