ചരിത്ര സത്യങ്ങൾ

നളന്ദ : മതത്തിന് വേണ്ടി തീയിട്ട വിജ്ഞാന ഭണ്ടാരം

ലോകത്തിലെ ആദ്യത്തെയും പുരാതന ഭാരതത്തിലെ ഏറ്റവും വലിയതും മഹത്തായതും ആയ ഒരു സർവകലാശാലയായിരുന്നു നളന്ദ. ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയായി കണക്കാക്കുന്നു. ഹിന്ദു മത ,ബുദ്ധമത ,സംസ്കൃത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 55 മൈൽ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്. ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തൻ (നരസിംഹബാലാദിത്യൻ) ആണ്‌ ഇത് പണികഴിപ്പിച്ചത്.

ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. 427 മുതൽ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവർത്തിച്ചു.. ബീഹാറിലെ പട്നയിൽ നിന്ന് 70 കി.മീ അകലെ രാജ്ഗീറിൽ ആയിരം ഏക്കറിൽ ആണ് സർവകലാശാല പുനർനിർമ്മിക്കപ്പെടുന്നത്.ഏഷ്യയിലെ 16 രാജ്യങ്ങൾക്ക് സ്വന്തമായ ഒരു സർവകലാശാല ആയിരിക്കും ഇനി നളന്ദ. ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ഷ്വാൻ ത് സാങ് നളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം നാളന്ദയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു:- “അത്യധികം കഴിവും ബുദ്ധിശക്തിയുമുള്ളവരായിരുന്നു ഇവിടത്തെ അദ്ധ്യാപകർ. അവര്‍ സംസ്കൃതത്തില്‍ അഗ്രഗന്യര്‍ ആയിരുന്നു …അവിടെ ഹൈന്ദവ സസ്കാരത്തിനെ മഹത്വം വിളിച്ചോദിയിരുന്നു .. അവിടെ ഹൈന്ദവ ,ബുദ്ധ മതങ്ങളെ കുറിച്ചു വലിയ പഠനം കാണാന്‍ കഴിഞ്ഞു ..ഇങ്ങനെ ഒരു സര്‍വ കലാശാല ഉള്ള ഒരു രാജ്യം ലോകത്തിന്റെ നെറുകയില്‍ എത്തുന്ന കാലം വിദൂരം അല്ല .

കർശനമായ നിയമങ്ങളായിരുന്നു ഇവിടെ നടപ്പിലാക്കിയിരുന്നത്. ഏവരും അത് പാലിച്ചു പോന്നിരുന്നു. പകൽ സമയം മുഴുവനും ചർച്ചകൾ നടന്നിരുന്നു. ചെറുപ്പക്കാരും മുതിർന്നവരും പരസ്പരം സഹായിച്ചിരുന്നു. വിവിധ നഗരങ്ങളിൽ നിന്നുള്ള അഭ്യസ്തവിദ്യരായ ആളുകൾ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനായി നളന്ദയിലെത്തിയിരുന്നു. പുതിയ ആളുകളെ അകത്തേക്ക് കടക്കുന്നതിനു മുൻപ് കാവൽക്കാരൻ ചില വിഷമകരമായ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിന് ഉത്തരം നൽകാൻ സാധിക്കുന്നവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ.” ഒരു കവാടമുള്ളതും ഉയർന്ന മതിലുകൾ കെട്ടി വേർതിരിച്ചതുമായിരുന്നു സർവകലാശാലയുടെ പറമ്പ്. ആയിരക്കണക്കിന് സംസ്കൃത ഗ്രന്ഥങ്ങളുണ്ടായിരുന്ന ഗ്രന്ഥശാല ഒരു ഒമ്പതുനിലക്കെട്ടിടത്തിലായിരുന്നു നിലനിന്നിരുന്നത. നൂറു പ്രഭാഷണശാലകളുണ്ടായിരുന്ന നളന്ദയിൽ ഏതാണ്ട് പതിനായിരം വിദ്യാർത്ഥികൾ ഒരേ സമയം പഠിച്ചിരുന്നു. പ്രന്ത്രണ്ടു വർഷത്തെ പാഠ്യപദ്ധതിയായിരുന്നു ഇവിടെയുണ്ടായിരുന്നത്. വിദ്യാഭ്യാസം സൗജന്യവുമായിരുന്നു. സർവകലാശാലയുടെ പ്രവർത്തനത്തിന്‌ നൂറോളം ഗ്രാമങ്ങളിൽ നിന്ന് ധനസഹായം ലഭിച്ചിരുന്നു. നളന്ദ സര്‍വകലാശാലയുടെ നാശം വിതച്ച കൊടുങ്കാറ്റു വീശിയത് ഭല്‍ത്തിയാര്‍ കില്‍ജി എന്ന മത ഭീകരന്‍ ആയിരുന്നു.

ഭല്‍ത്തിയാര്‍ കല്‍ജി ഡെല്‍ഹി ആക്രമിച്ചു കീഴടക്കിയ ഇസ്ളാമിക ഭരണകൂടത്തിന്റെ ജനറല്‍ ആയിരുന്നു. 1192 ഇല്‍ ആണ് ലോകത്തിന്റെ ബൌദ്ധിക സമ്പത്തിനെ എന്നേക്കും ആയി നശിപ്പിച്ച ആ കുപ്രസിദ്ധ ആക്രമണം നടന്നത്. പ്രഥ്വി രാജ് ചൌഹാന്‍റെ ‘കരുണ’ കൊണ്ട് മാത്രം രക്ഷപ്പെട്ട മുഹമ്മദ് ഘോറി എന്ന ആക്രമണ കാരിയുടെ വാള്‍മുനയില്‍ ഈ ബൌദ്ധിക സൌധം തകര്‍ന്നടിയുകയായിരുന്നു. പതിനാറു തവണ ആക്രമിച്ചപ്പോഴും മാപ്പേക്ഷിച്ചതിന്റെ പേരില്‍ ജീവന്‍ തിരിച്ചു കിട്ടിയ മുഹമ്മദ് ഘോറി തന്റെ പതിനേഴാമത്തെ ആക്രമണത്തില്‍ ആണ് പ്രഥ്വിരാജ് ചൌഹാന്‍ എന്ന മഹാനേ തോല്‍പ്പിച്ചത് എന്നു ചില ചരിത്രകാരന്‍മാര്‍ പറഞ്ഞതായി കാണാം . അതും ചതി പ്രയോഗത്തിലൂടെ. ചരിത്ര രേഘകളില്‍ ഒരു തവണ പ്രഥ്വീരാജിന്റെ രാജ സന്നിധിയില്‍ എത്തിച്ച മുഃഹമ്മദ് ഘോറിയെ, മാപ്പ് ചോദിച്ചതിന്റെ പേരില്‍ വെറുതെ വിട്ടത് കാണാം. 1193 ഇല്‍ നടന്ന ആക്രമണത്തില്‍ പ്രതിവിരാജ് പരാജയപ്പെടുകയും മുഹമ്മദ് ഘോറി തന്റെ സാമ്രാജ്യം ഡല്‍ഹിയില്‍ സ്ഥാപിക്കുകയും ചെയ്തു, 1192 എന്ന വര്‍ഷം ഇന്ദിയയിലെ ഇസ്ളാമിക വല്‍ക്കരണത്തിന്റെ തുടക്കമായി വിശേഷിക്കപ്പെടുന്നു.അതിനു ശേഷം കുത്തബ്-ഉദ്-ദിന്‍ ഐബക്കിനെ ഡല്‍ഹിയുടെ സുല്‍ത്താനായി പ്രഖ്യാപിക്കുകയും ചെയ്തു.ഡെല്‍ഹിയുടെ സുല്‍ത്താനായെങ്കിലും കുത്തബുദ്ദീന്‍ അതില്‍ സന്തോഷവാന്‍ ആയിരുന്നില്ല. മറ്റിടങ്ങളും കൈ അടക്കുവാന്‍ കുത്തബുദ്ദീന്‍ ഭല്‍ത്തിയാര്‍ കില്‍ജിയെ തന്റെ ദര്‍ബാറില്‍ വരുത്തി ഇപ്രകാരം പറഞ്ഞു : “ കില്‍ജി,ഞാന്‍നിന്നോടു ആഞ്ജാപിക്കുന്നു. നീ ബെങ്കാളിന്റെ തീരം വരെ മാര്‍ച്ച് ചെയ്യുകയും ഈ കാഫിറുകളുടെ ദേശം മുഴുവന്‍ എന്റെ ഭരണത്തിന്‍ കീഴില്‍ കൊണ്ട് വരികയും വേണം.

പ്രവാചകന്റെ വാക്കുകള്‍ ഈ കാഫിറുകളുടെ ദേശത്തു വ്യാപിക്കാനുള്ള സമയം ആയി.” ഇത് കേട്ട കില്‍ജി അത്യന്തം സന്തോഷവാനായി, തന്റെ ദൈവ പുസ്തകത്തിലെ വരികള്‍ ലോകം മുഴുവനും വ്യാപിക്കണം എന്നു ഇത്രയും തീവ്രമായി ( വാള് കൊണ്ട് ) പ്രചരിപ്പിക്കണം എന്നു വിശ്വസിച്ച വേറെ ഒരു ‘വ്യക്തി’ ഉണ്ടോ എന്നു സംശയമാണ്. കില്‍ജി തന്റെ സുല്‍ത്താന്‍റെ ആഞ്ച അനുസരിച്ചു ബംഗാളിന്റെ കിഴക്ക് ഭാഗത്തേക്ക് മാര്‍ച്ച് ചെയ്തു. അവിടെ ഉള്ള ജനങ്ങളെ കൊല്ലുവാനും സ്വത്ത് കൈയടക്കുവാനും കില്‍ജിവിചാരിച്ചതിലും എളുപ്പമായിരുന്നു. തന്റെ കൈയിലുള്ള സൈന്യ ബാഹുല്യവും പല രാജ്യങ്ങളും തങ്ങളുടെ രാജ്യ ധര്‍മം ഭരണമായി കാണുന്നത് കൊണ്ട് അവരുടെ കയ്യിലുള്ള സൈന്യ ബലം കുറവായതും കല്‍ജിക്ക് കാര്യങ്ങള്‍ അനായാസമാക്കി .ഗംഗാ നദി തീരത്ത് കൂടി ഉള്ള തന്റെ സൈന്യ വിഹാരം ആക്രമിച്ചു കീഴടക്കി ഇന്ന് ബീഹാര്‍ എന്നറിയപ്പെടുന്ന ‘മഗധ’ എന്ന സ്തലത്തെത്തുകയും അവിടെ കണ്ട നളന്ദ സര്‍വകലാശാലയെ കണ്ടു അദ്ദേഹം സ്തംഭിച്ചു പോയി എന്നു ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതിനെ കുറീച് കൂടുതല്‍ അറിയാന്‍ കില്‍ജി തന്റെ ഒരു ഭടനായ അഹമ്മദിനെ ഏല്‍പ്പിച്ചു. അഹമ്മദ് അങ്ങിനെ നളന്ദയുടെ കവാടത്തില്‍ എത്തുകയും അവിടെ വെച്ചു ഒരു കാവല്‍ക്കാരന്‍ അദ്ദേഹത്തെ തടഞ്ഞു ചില ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. . കാവല്‍ക്കാരന്‍ ചോദിച്ച ചോദ്യങ്ങള്‍ അവിടെ കടന്നു വരുന്ന ‘അന്വേഷികളോട് ‘ സാധാരണയായി ചോദിക്കുന്ന ചോദ്യങ്ങള്‍ ആയിരുന്നു. മായ, ധര്‍മം , ദൈവം എന്നിവയെ കുറിച്ചായിരുന്നു ചോദ്യവും, അതിനുത്തരം നല്കാന്‍ കഴിയാതെ ആ ഭടന്‍ തിരിച്ചു പോവുകയായിരുന്നു.ചോദ്യത്തിന് ഉത്തരം കിട്ടാതെ അഹമ്മദ് തന്റെ സേനാ നേതാവിനോടു അവിടെ നടന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു. ഇത്കില്‍ജിയെ ചൊടിപ്പിക്കുകയും അദ്ദേഹം തന്നെ സര്‍വകലാശാലയുടെ കവാടത്തില്‍ എത്തുകയും കാവല്‍ കാരന്‍ ചോദ്യം ആവര്‍ത്തിക്കുകയും ചെയ്തു.ഉത്തരം ഇല്ലാതിരുന്ന കില്‍ജി തന്റെ വാള് കൊണ്ട് കാവല്‍ക്കാരന് ഉത്തരം കൊടുത്തു .

അറിവിന്റെ മഹാസാഗരത്തിന്റെ നെറുകയില്‍ വീണ ആദ്യ ആക്രമണം ആയിരുന്നു അത്. തന്റെ സേനയോട് സര്‍വകലാശാല ആക്രമിക്കാനും അവിടെ ഉള്ള ഒരു ‘കാഫിറിനെ’ പോലും വെറുതെ വിടരുത് എന്നു ആക്രോശിക്കുകയും ചെയ്തു. ഇത് കേട്ട സൈനികര്‍ തങ്ങളുടെ കടമ നിര്‍വഹിക്കുകയും അവിടെ ഉള്ള അദ്ധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരു കരുണയുമില്ലാതെ വെട്ടി കൊന്നു തുടങ്ങി. ഒരു തരത്തിലുള്ള പ്രതിരോധവും കല്‍ജിയുടെ പട്ടാളം നേരിട്ടില്ല എന്നുള്ളത് ശ്രദ്ധേയമായ വിഷയം ആണ്. അവിടെ ഉള്ള മിക്കവാറും ആളുകള്‍ ബുദ്ധ ജൈന സന്യാസികളും വിദ്യാര്‍ത്തികളും ആയതും പിന്നെ അവിടം പവിത്രമായ സ്ഥലമായതും കല്‍ജിക്ക് കാര്യങ്ങള്‍ വളരെ സുഗമമാക്കി കൊടുത്തു. അവിടെ ഉണ്ടായിരുന്ന ഒരു വിദ്യാര്‍ഥിയും അദ്ധ്യാപകനും രക്ഷപ്പെടാന്‍ സാധിച്ചില്ല എന്നുള്ളത് ശ്രദ്ധേയമാണ്. അങ്ങിനെ കില്‍ജിയും സൈന്യവും നളന്ദയിലെ ആ വലിയ പുസ്തക ശാലയ്ക്ക് മുന്‍പിലെത്തുക്‍യും പുസ്തകശാലയിലെ ഒരു മുതിര്‍ന്ന സന്യാസി കില്‍ജിയോട് കരഞ്ഞു അപേക്ഷിക്കുകയും ചെയ്തു ” പുസ്തകങ്ങള്‍ താങ്കളെ ഒന്നും ചെയ്യുകയില്ല. താങ്കള്‍ പുസ്തക ശാലയെ ഒന്നും ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നു”. ഈ അഭ്യര്‍ഥന ചെവിക്കൊള്ളാതെ കല്‍ജി തന്റെ അനുയായികളോട് പുസ്തക ശാലയ്ക്ക് തീ വെക്കാന്‍ ആഞ്ജാപ്പിച്ചു. അങ്ങിനെ ലോകത്തിന്റെ സ്വത്തായ ആ മഹത്തായ പുസ്തക ശാല ചില കിരാതന്‍മാരുടെ കൈയിലൂടെ കത്തി നശിച്ചു. ചരിത്രകാരന്‍മാര്‍ പറയുന്നതു മൂന്നു മാസത്തോളം ആ പുസ്തക ശാല കത്തി എന്നാണ്. മാനവ ശേഷിക്ക് ഉപകാരപ്പെടുന്ന പല കണ്ടു പിടിത്തങ്ങളും പല രചനകളും അങ്ങിനെ കത്തി ചാമ്പലായി. ഈ ആക്രമണം ഇന്ത്യയിലെ ബുദ്ധമതത്തിന്റെ പതനത്തിന്റെ തുടക്കം കുറിക്കുകയും ബുദ്ധ സന്യാസിമാരുടെ കൂട്ട കൊലപാതകത്തിന്റെ ഹേതു ആവുകയും ചെയ്തു. ഈ ആക്രമണം തന്നെ ആണ്, ഇന്ത്യയില്‍ അഭാരതീയ മതങ്ങളുടെ സ്വാധീനത്തിനും വഴി തെളിച്ചത്.

കടപ്പാട് : സനതനധര്‍മ്മ പാഠശാല ബ്ലോഗ്‌ പോസ്റ്റ്‌

Show More

Leave a Reply

Your email address will not be published. Required fields are marked *

Close