വാർത്തകൾ

കടകംപള്ളിയെ കടന്നാക്രമിച്ച് കെ .ടി ജലീൽ; കാര്യത്തോട് അടുത്തപ്പോൾ കുഞ്ഞാലിക്കുട്ടിയും ജലീലും ഒറ്റക്കെട്ട് 

തിരുവനന്തപുരം: കടകംപള്ളിയെ കടന്നാക്രമിച്ച് കെ .ടി ജലീൽ. മലപ്പുറം മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന ജില്ലയാണെന്ന് കെ.ടി ജലീല്‍ പറഞ്ഞു. ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ സ്നേഹത്തോടെ കഴിയുന്ന പ്രദേശമാണതെന്നും കടകംപള്ളിയുടെ പരാമര്‍ശത്തെ തളളി  ജലീല്‍ പറഞ്ഞു. കടകംപള്ളി അങ്ങനെ പറയുമെന്ന് കരുതിയിരുന്നില്ലെന്നും ജലീല്‍ പറഞ്ഞു. 

മലപ്പുറത്ത് വര്‍ഗീയ ധ്രുവീകരണമാണ് നടന്നതെന്നായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം. കാര്യത്തോട് അടുത്തപ്പോൾ കുഞ്ഞാലിക്കുട്ടിയും ജലീലും ഒറ്റക്കെട്ടായി. സുരേന്ദ്രന്റെ പരാമർശത്തിനെതിരായി നേരത്തെ കുഞ്ഞാലിക്കുട്ടിയും രംഗത്ത് വന്നിരുന്നു. മതത്തിനെതിരെ പറഞ്ഞപ്പോൾ രാഷ്ട്രീയ വൈരം മറന്ന് കുഞ്ഞാപ്പയും ജലീലും ഒന്നിക്കുന്നു മനോഹരമായ മതേതര കാഴ്ച്ച 

Show More

Leave a Reply

Your email address will not be published. Required fields are marked *

Close