വാർത്തകൾ

പിണറായി സർക്കാരിനെതിരെ ഇടതുപക്ഷ യൂണിയനുകൾ 

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ അധികാരത്തിലേറി ഒരു വർഷം തികയുന്നതിനു മുൻപേ തദ്ദേശ സ്വയം ഭരണ വകുപ്പിനു കീഴിലെ എൻജീനിയറിംഗ് വിഭാഗത്തിലെ ജീവനക്കാരെ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിൽ കൊണ്ടുവരുന്നതിനെതിരെ ഇടതു സഹയാത്രികരായ ജീവനക്കാരുൾപ്പെടെയുള്ളവർ സമരത്തിലേക്ക്.

നിലവിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് എൻജീനിയർ തസ്തികയിലെ ഉദ്യോഗസ്ഥർ ഗസറ്റഡ് റാങ്കിൽ പെട്ടവരാണ് ടെക്നിക്കൽ ബിരുദം നേടിയ ശേഷം ജോലിയിൽ പ്രവേശനം നേടിയ ഇവർ ഈ വകുപ്പിനെ പഞ്ചായത്തിന്റെ കീഴിൽ കൊണ്ടു വരുമ്പോൾ പഞ്ചായത്ത് സെക്രട്ടറിയക്കും കീഴിലായി ജോലി ചെയ്യേണ്ടി വരുന്നു മാത്രമല്ല പഞ്ചായത്ത് സെക്രട്ടറിയെക്കാൾ ഉയർന്ന ശമ്പളം ഉള്ളവരും ആണ് എന്നിരിക്കെ ഇങ്ങനെ നിലപാട് എടുക്കുന്നത് എന്തടിസ്ഥാനത്തിലാണ് എന്നു മനസിലാകുന്നില്ലായെന്ന് ടെക്ക് നിക്കൽ സ്റ്റാഫിന്റെ സംഘടനയായ Feela ഉൾപ്പെടെയുള്ള സംഘടനകൾ പറയുന്നു.

പല പഞ്ചായത്തുകളും സാമ്പത്തികപരമായി പിന്നോക്കം നിൽക്കുമ്പോൾ എൻജീനിയറിംഗ് വിഭാഗത്തിലെ ജീവനക്കാരുടെ ശമ്പളം പഞ്ചായത്തിനു നൽകേണ്ടി വരുമ്പോൾ, പല പഞ്ചായത്തുകളിലും പഞ്ചായത്ത് ജീവനക്കാരുടെ ശമ്പളം തന്നെ മുടങ്ങിപ്പോകുമ്പോൾ എൻജീനിയറിംഗ് വിഭാഗം ജീവനക്കാരുടെ ശമ്പളം നൽകുന്നത് പല പഞ്ചായത്തുകൾക്കും ബാധ്യതയായി വരുമെന്നും Feela ഉൾപ്പെടെയുള്ള സംഘടനകൾ പറയുന്നു .ഇത്തരം ഭ്രാന്തൻ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാതെ ഇതിൽ നിന്നും സർക്കാർ പിന്തിരിഞ്ഞില്ലായെങ്കിൽ വലിയൊരു ഉദ്യോഗസ്ഥ സമരത്തിന് കേരളം സാക്ഷ്യം വഹിക്കും എന്ന കാര്യത്തിൽ സംശയമില്ല….

Show More

Leave a Reply

Your email address will not be published. Required fields are marked *

Close