വാർത്തകൾ

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണ്മാനില്ല

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. തിരുവാഭരണങ്ങളിലെ  മാലയും നവരത്നങ്ങൾ പതിച്ച പതക്കവും  നഷ്ടമായി. പതക്കം നഷ്ടപ്പെട്ടതായി ദേവസ്വം കമ്മിഷണർ സ്ഥിരീകരിച്ചു.

 വിഷു ദിനത്തിൽ തിരുവാഭരണങ്ങൾ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മേൽശാന്തിയെ ഏൽപ്പിച്ചിരുന്നു. നവരത്നങ്ങൾ പതിച്ച മുഖം, മാറ്, മാല എന്നിവയാണ് മേൽശാന്തിയെ ഏൽപ്പിച്ചത്. പിന്നീട് ആഭരണങ്ങൾ തിരികെ ഏൽപ്പിച്ചപ്പോഴാണ് പതക്കം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല.

Show More

Leave a Reply

Your email address will not be published. Required fields are marked *

Close