വാർത്തകൾ

ക്രിസ്ത്യാനികൾക്കില്ലാത്ത വേദനയാണ് (അനധികൃത)കുരിശു പൊളിച്ചു മാറ്റിയപ്പോൾ സഖാക്കൾക്ക്; കാരണം?

മൂന്നാർ: ക്രിസ്ത്യാനികൾക്കില്ലാത്ത വേദനയാണ് (അനധികൃത)കുരിശു പൊളിച്ചു മാറ്റിയപ്പോൾ സഖാക്കൾക്ക്. മൂന്നാറിലെ സഖാക്കളുടെ ഈ വേദനയുടെ കാരണം എന്താകും? സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സംസാരവിഷയം ഇതാണിപ്പോൾ. സി പി എം ജില്ലാ സെക്രട്ടറി മൂന്നാർ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുക മാത്രമല്ല ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. 

മൂന്നാർ അപകടാവസ്ഥയിലാണെന്നു കേന്ദ്രമന്ത്രി സി.ആർ. ചൗധരിയുടെ റിപ്പോർട്ട് വന്നിരിക്കുന്നു.  മൂന്നാർ സന്ദർശിച്ചതിനുശേഷം തയാറാക്കിയ റിപ്പോർട്ടിലാണ് കേന്ദ്രമന്ത്രിയുടെ നിഗമനം. മൂന്നാറിൽ പച്ചപ്പു കുറയുന്നത് അപകടകരമായ സൂചനയാണ്. അത്യന്തം അപകടകരമായ സ്ഥിതിയിലേക്ക് മൂന്നാർ ഉൾപ്പെടെയുള്ള മലയോരമേഖലകൾ നീങ്ങുമ്പോൾ പ്രകൃതി സംരക്ഷർ എന്ന് സ്വയം അവകാശപ്പെട്ട് നടക്കുന്ന സി പി എംന്റെ ജില്ലാ സെക്രട്ടറി തന്നെ അനധികൃത കുടിയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെതിരായി രംഗത്തെത്തിയത് ആർക്ക് വേണ്ടി? 

പരിസ്ഥിതിലോല പ്രദേശങ്ങളിലെ സര്‍ക്കാര്‍ഭൂമി കൈയേറി നിര്‍മിച്ചിരിക്കുന്ന വന്‍കിട കെട്ടിടങ്ങള്‍ ഭാവിയില്‍ അപകടങ്ങള്‍ക്കു കാരണമാകും. മണ്ണിടിച്ചില്‍, പാറ അടര്‍ന്നുവീഴല്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ സംഭവിക്കാവുന്ന മേഖലകളാണ് മൂന്നാറിലധികവും. കൈയേറ്റങ്ങള്‍ ഏതു പാര്‍ട്ടിക്കാര്‍ നടത്തിയാലും നിയമവിരുദ്ധമാണ്.

ഇടുക്കിയിലെ സൂര്യനെല്ലി പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമി കൈയേറി സ്ഥാപിച്ച ഭീമൻ കുരിശും കമ്പിവേലിയും പൊളിച്ചു നീക്കി. ദേവികുളം തഹസിൽദാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തിയാണ് കൈയേറ്റം ഒഴിപ്പിച്ചത്. അനധികൃത  കുരിശ് പൊളിച്ചു നീക്കിയപ്പോൾ ക്രിസ്ത്യൻ മത വിശ്വാസികൾക്ക് ഇല്ലാത്ത ദുഃഖം സി പി എം നേതാക്കൾക്ക് ഉണ്ടാകണമെങ്കിൽ കാരണം വ്യക്തമാണ്.   

അത് ക്രിസ്ത്യാനികളോടുള്ള സ്നേഹമല്ല . മറിച്ച് വർഗ്ഗീയ കലാപങ്ങളുണ്ടാക്കി അനധികൃത കുടിയേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടി അട്ടിമറിക്കാനുള്ള സി പി എം നേതൃത്വത്തിന്റെ ഗൂഡാലോചനയാണ് എന്ന് വ്യക്തമാണ് . അനധികൃത കയ്യേറ്റങ്ങൾ നടന്നിരിക്കുന്നത് സി പി എം നേതാക്കളുടെ ഒത്താശയോടുകൂടിയാണോ എന്നുകൂടി പരിശോധിക്കണം.

Show More

Leave a Reply

Your email address will not be published. Required fields are marked *

Close