വാർത്തകൾ

മലയാളി ഐ എസ് ഭീകരന്‍ സജീര്‍ കൊല്ലപ്പെട്ടതായി വിവരം

ന്യൂഡല്‍ഹി: മലയാളി ഐ എസ് ഭീകരന്‍ സജീര്‍ മംഗലശ്ശേരി കൊല്ലപ്പെട്ടതായി വിവരം. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍സേന നടത്തിയ വ്യോമാക്രമണത്തില്‍ വയനാട് സ്വദേശി ഭീകരന്‍ കൊല്ലപ്പെട്ടതായി കേന്ദ്രത്തിന് വിവരം ലഭിച്ചു.

കോഴിക്കോട് എന്‍.ഐ.ടിയില്‍നിന്ന് സിവില്‍ എന്‍ജിനിയറിങ് ബിരുദം നേടിയശേഷം യു.എ.ഇയിലെത്തിയ സജീര്‍ അവിടെനിന്നാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തേക്ക് പോയത്. രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തതാണ് ഇക്കാര്യം.

Show More

Leave a Reply

Your email address will not be published. Required fields are marked *

Close