Home / കുഞ്ഞിക്കുറുപ്പുകള്‍ / മൌനനൊമ്പരം – കവിത

മൌനനൊമ്പരം – കവിത

ഹേ യുവത്വമേ അറിയുക നിങ്ങളും
അറിയാത്തതായി നടിക്കരുതേ
സ്വപ്‌നങ്ങള്‍ അസ്തമിച്ചു കൊഴിഞ്ഞ
പൂവുകളുടെ മൌനനൊമ്പരം
കാണാതെ പോകരുതേ
മണവും നിറവും ഇല്ലാതാകുമ്പോള്‍
ചവിട്ടിയരച്ചു കടന്നുപോകുമ്പോള്‍
പൂനിലാവിന്‍റെ മന്ദസ്മിതമാകാന്‍
കൊതിച്ചു ചെമ്പനീര്‍ പൂവിനെ
ഹൃദയത്തിന്‍റെ വിശുദ്ധി തിരിച്ചറിയാത്തവന്‍
മൃഗങ്ങള്‍ പോലും തലതാഴ്ത്തി പോകുമോ
ക്രൂരതയിലാറാടുമ്പോള്‍
ഓര്‍ക്കുക നിന്‍ പ്രണയിനിയെ
ആദ്യമായി കണ്ടനിന്‍ അമ്മയെ
കളിച്ചുവളര്‍ന്ന നിന്‍ പെങ്ങളെ
താരാട്ടുപാടിയുറക്കിയ നിന്‍ മകളെ

എഴുതിയത് അഞ്ജു കൃഷ്ണ
ചെറുവല്ലൂര്‍

Leave a Reply

Your email address will not be published. Required fields are marked *