Home / ക്ഷേത്ര നഗരങ്ങൾ

ക്ഷേത്ര നഗരങ്ങൾ

അയോദ്ധ്യ

അയോദ്ധ്യ എക്കാലവും ഭഗവദ്ധാമമാണ്‌. മോക്ഷദായികളായ സപ്തപുരികളില്‍ ഒന്നാം സ്ഥാനം അയോദ്ധ്യയ്ക്കാണ്‌. അയോദ്ധ്യ എന്ന പദത്തിനര്‍ത്ഥം യുദ്ധം ചെയ്യാന്‍ കഴിയാത്തത്‌ എന്നാണ്‌. അതായത്‌ ഒരുത്തനാലും ഒരിക്കലും തോല്‍പിക്കപ്പെടാന്‍ കഴിയാത്തത്‌. അയോദ്ധ്യ എന്ന പേരുച്ചരിച്ചാല്‍ത്തന്നെ പാപം നശിക്കുന്നതാണ്‌. വേദങ്ങളില്‍പോലും ഈ ഭഗവദ്ധാമത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്‌. “അഷ്ടചക്രാ നവദ്വാരാ ദേവാനാം പൂരയോദ്ധ്യാ” എട്ടു ചക്രങ്ങള്‍ ഒമ്പതു കവാടങ്ങള്‍ ഇവയുള്ള ദേവന്മാരുടെ പട്ടണമാണ്‌ അയോദ്ധ്യ. മനുഷ്യശരീരത്തിനും ഒമ്പതുദ്വാരാ (വാതിലുകള്‍) ങ്ങളുണ്ടല്ലോ. ഒമ്പതു വാതിലുകളുള്ള മനുഷ്യശരീരത്തിലെ ഹൃദയമാണ്‌ ഭഗവദ്ഗൃഹം. …

Read More »