Home / വിവേകാനന്ദ സന്ദേശം

വിവേകാനന്ദ സന്ദേശം

കര്‍മ്മം ചെയ്യുന്നത് യജമാനനെപ്പോലെ ആയിരിക്കണം

നാം കര്‍മ്മം ചെയ്യുന്നത്, യജമാനനെപ്പോലെയായിരിക്കണം. അടിമയെപ്പോലെയായിരിക്കരുത്. നിരന്തരം കര്‍മ്മത്തിലേര്‍പ്പെട്ടിരിക്കുക. എന്നാല്‍ അടിമപ്പണിയെടുക്കരുത്. എല്ലാവരും കര്‍മ്മം ചെയ്യുന്നത് എങ്ങനെയെന്നു നിങ്ങള്‍ കാണുന്നില്ലേ? തികച്ചും സ്വസ്ഥമായിരിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. തൊണ്ണൂറ്റൊമ്പതു ശതമാനം ആളുകളും അടിമകളെ പ്പോലെയാണ് പണിയെടുക്കുന്നത്. ഫലം ദുഃഖവും. ഈ കര്‍മ്മങ്ങളെല്ലാം സ്വാര്‍ത്ഥപരങ്ങളാണ്; സ്വതന്ത്രമായി കര്‍മ്മം ചെയ്യുക! പ്രേമപ്രേരിതരായി കര്‍മ്മം ചെയ്യുക! ‘പ്രേമം’ എന്ന പദം മനസ്സിലാക്കാന്‍ വളരെ പ്രയാസമാണ്. സ്വാതന്ത്ര്യം ഉണ്ടാകുന്നതുവരെ പ്രേമം ഉദിക്കുന്നില്ല. യഥാര്‍ത്ഥമായ പ്രേമം അടിമയില്‍ ഉണ്ടാവുക …

Read More »

പരിപൂര്‍ണ്ണ സ്വാര്‍ത്ഥപരിത്യാഗം

പരിപൂര്‍ണ്ണ സ്വാര്‍ത്ഥപരിത്യാഗത്തെ ഉദാഹരിക്കുന്ന ഒരു കഥയുണ്ട്. കുരുക്ഷേത്രയുദ്ധത്തിനുശേഷം പഞ്ചപാണ്ഡവന്മാര്‍ ഒരു മഹായാഗം നടത്തി, പാവങ്ങള്‍ക്കായി വളരെ വലിയ ദാനങ്ങള്‍ ചെയ്തു. യാഗത്തിന്റെ മഹത്ത്വവും സമൃദ്ധിയും കണ്ട് സര്‍വ്വജനങ്ങളും അദ്ഭുതപ്പെട്ടുപോയി. ഇങ്ങനെയൊരു യാഗം ലോകം മുമ്പു കണ്ടിട്ടില്ല എന്നവര്‍ വാഴ്ത്തി. കര്‍മ്മങ്ങള്‍ എല്ലാം കഴിഞ്ഞപ്പോള്‍ അവിടെ ഒരു ചെറിയ കീരി വന്നു. അതിന്റെ ശരീരത്തിലെ ഒരു പകുതി സ്വര്‍ണ്ണനിറവും മറ്റേ പകുതി തവിട്ടുനിറവുമായിരുന്നു. അത് യാഗശാലയുടെ തറയില്‍ കിടന്നുരുളാന്‍ തുടങ്ങി. പിന്നീട് …

Read More »

സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നത് സംസ്‌കാരങ്ങളുടെ സമാഹാരമാകുന്നു

ഇതാണ് ഗീതയിലെ മര്‍മ്മഭൂതമായ ആശയം: നിരന്തരം കര്‍മ്മം ചെയ്യുക, എന്നാല്‍ കര്‍മ്മത്തില്‍ സക്തിയില്ലാതിരിക്കുക. (ഇതു മനസ്സിലാക്കുവാന്‍ സംസ്‌കാരത്തെപ്പറ്റി അല്പം അറിയേണ്ടതുണ്ട്.) സംസ്‌കാരം എന്ന പദത്തിന് ‘സഹജമായ വാസന’ എന്ന് സാമാന്യമായി അര്‍ത്ഥം പറയാം. മനസ്സിനെ ഒരു തടാകത്തോടുപമിക്കാം. അതിലുണ്ടാകുന്ന ഓരോ കല്ലോലവും തരംഗവും അടങ്ങുന്നതോടുകൂടി തീരെ നശിച്ചുപോകാതെ, മേലില്‍ വീണ്ടും ആവിര്‍ഭവിക്കാനുള്ള സാധ്യതയോടുകൂടി ഒരു അടയാളം മനസ്സില്‍ അവശേഷിപ്പിക്കുന്നു. തരംഗത്തിന്റെ പുനരാവിര്‍ഭാവ സാധ്യതയോടുകൂടിയ ഈ അടയാളത്തെയാണ് ‘സംസ്‌കാര’മെന്നു പറയുന്നത്. നാം …

Read More »

ആത്മവിദ്യാപ്രദാതാവാണ് മനുഷ്യവര്‍ഗ്ഗത്തിന്റെ പരമോപകാരി

അന്യന്മാരുടെ ശരീരാവശ്യങ്ങളെ നിവൃത്തിച്ചുകൊടുത്ത്, ആ വിധം അവരെ സഹായിക്കുന്നതു വലിയ കാര്യംതന്നെ. എന്നാല്‍, ആ ആവശ്യത്തിന്റെ വലിപ്പവും സഹായത്തിന്റെ ദൂരവ്യാപകത്വവും അനുസരിച്ച് സഹായത്തിന്റെ മഹത്ത്വം കൂടുന്നു. ഒരാളിന്റെ ആവശ്യങ്ങള്‍ ഒരു മണിക്കൂര്‍ നേരത്തേയ്ക്കു പരിഹരിക്കുന്നത് അയാള്‍ക്ക് ഒരു സഹായംതന്നെ; ഒരു സംവത്‌സരക്കാലത്തേയ്ക്കു പരിഹരിക്കുന്നത് അതിനേക്കാള്‍ വലിയ സഹായം; എന്നെന്നേയ്ക്കുമായി പരിഹരിക്കുവാന്‍ സാധിക്കുന്നപക്ഷം നിശ്ചയമായും അതായിരിക്കും അയാള്‍ക്കു ചെയ്തുകൊടുക്കാവുന്നതിലേയ്ക്കും ഏറ്റവും വലിയ സഹായം. ദുഃഖങ്ങളെ ശാശ്വതമായി ഒഴിവാക്കാന്‍ ആത്മ ജ്ഞാനത്തിനു മാത്രമേ …

Read More »

ഇച്ഛാശക്തിയെ സൃഷ്ടിക്കുന്നത് സ്വഭാവമാകുന്നു

ലോകത്തില്‍ നാം കാണുന്ന സകലകര്‍മ്മങ്ങളും, മനുഷ്യസമുദായത്തിലെ സകലപ്രസ്ഥാനങ്ങളും, നമുക്കു ചുറ്റുമുള്ള സകല പ്രവര്‍ത്തനങ്ങളും, വിചാരത്തിന്റെ ബാഹ്യപ്രകടനം അഥവാ മനുഷ്യന്റെ ഇച്ഛാശക്തിയുടെ ബഹിര്‍പ്രകാശനം മാത്രമാകുന്നു. യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, നഗരങ്ങള്‍, കപ്പലുകള്‍, പടക്കപ്പലുകള്‍ ഇവയെല്ലാം ഇച്ഛാശക്തിയുടെ മൂര്‍ത്തരൂപങ്ങളല്ലാതെ മറ്റൊന്നുമല്ല. ഈ ഇച്ഛാശക്തിയെ സൃഷ്ടിക്കുന്നതു സ്വഭാവമാകുന്നു: സ്വഭാവത്തെ കര്‍മ്മവും. കര്‍മ്മം ഏതുപോലെയോ അതുപോലെയായിരിക്കും ഇച്ഛാശക്തിയുടെ പ്രകാശനവും. മഹത്തായ ഇച്ഛാശക്തിയോടുകൂടി ലോകത്തില്‍ ഉണ്ടായിട്ടുള്ളവരെല്ലാം വലിയ കര്‍മ്മികളായിരുന്നു: ലോകങ്ങളെ ഇളക്കി മറിക്കുവാന്‍ തക്ക ഇച്ഛാശക്തിയോടുകൂടിയ ആ ഗംഭീരാത്മാക്കള്‍ക്ക് …

Read More »